സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേട് നടന്നത് സി.പി.എം അറിഞ്ഞുകൊണ്ട് : മുന്‍ ബാങ്ക് സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേട്  ഇടപാടുകള്‍ നടന്നത് സി.പി.എമ്മും ഭരണസമിതിയും അറിഞ്ഞെന്ന് നടപടി നേരിട്ട മുന്‍ ബാങ്ക് സെക്രട്ടറി കെ.യു ജോസ്. ഏകപക്ഷീയമായ അന്വേഷണം നടത്തി തന്നെ മാത്രം ബലിയാടാക്കാന്‍ ശ്രമിക്കുന്നതെന്നും ജോസ് ആരോപിച്ചു. ക്രമക്കേടുകള്‍ക്ക് നേതൃത്വം നല്‍കിയത് കോന്നി എം.എല്‍.എ കെ.യു ജനീഷ്കുമാറാണെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ജോസ് പരാതി നല്‍കി.

ബാങ്കിലെ ക്രമക്കേടുകളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ചാണ് ജനീഷ് കോന്നി സീറ്റ് ഉറപ്പാക്കിയത്. ബാങ്കില്‍ ജനീഷ് കുമാറിന് ബിനാമി അക്കൗണ്ടുകളുണ്ടെന്നും ജോസിന്റെ പരാതിയില്‍ പറയുന്നു. തന്നെ പ്രതിയാക്കാന്‍ ജനീഷ് കുമാര്‍ സഹകരണ ഉദ്യോഗസഥരെ സ്വാധീനിച്ചെന്നും എം.എല്‍.എയുടെ രഹസ്യങ്ങള്‍ അറിയുന്നതിനാലാണ് തന്നെ ജയിലിലാക്കാന്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപണമുണ്ട്.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്കിന്‍റെ മുന്‍ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്നു ജോസ്. 1.62 കോടി രൂപയുടെ ക്രമക്കേടുകളെ തുടര്‍ന്ന് ബാങ്ക് ഭരണ സമിതിയും സി.പി.എമ്മും ജോസിനെതിരെ നടപടി സ്വീകരിച്ചിരുന്നു. സഹകരണ വകുപ്പ് 2018-19 ല്‍ നടത്തിയ അന്വേഷണത്തിലാണ് സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...