സെറീന വില്യംസ് വിംബിള്‍ഡണിനെത്തും ; ഉറപ്പു നല്‍കി അമേരിക്കന്‍ താരം

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. വിംബിള്‍ഡണില്‍ കളിക്കുമെന്ന് സെറീന അറിയിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ലക്ഷ്യം ഇരുപത്തിനാലാം ഗ്ലാന്‍സ്ലാം കിരീടം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താന്‍ കോര്‍ട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് നാല്‍പതുകാരിയായ സെറീന വ്യക്തമാക്കിയത്. പന്ത്രണ്ട് മാസം മുന്‍പ് വിംബിള്‍ഡണിനിടെ പരിക്കേറ്റതിന് ശേഷം സെറീന ഇതുവരെ ഒറ്റ ടൂര്‍ണമെന്റില്‍ കളിച്ചിട്ടില്ല.

റാങ്കിംഗില്‍ 1,208ലേക്ക് വീണു. ഇതുകൊണ്ടുതന്നെ സെറീനയ്ക്ക് വിംബിള്‍ഡണില്‍ കളിക്കാന്‍ അവസരം കിട്ടുമോയെന്ന് ഉറപ്പില്ല. ദീര്‍ഘകാലം പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങള്‍ക്കുള്ള സംരക്ഷിത റാങ്കിംഗ്, അല്ലെങ്കില്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനമാണ് സെറിനയ്ക്ക് മുന്നിലുള്ള സാധ്യത. ഏഴ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ള സെറീന അവസാനമായി കിരീടമുയര്‍ത്തിയത് 2016ലാണ്.

2018ലും 2019ലും ഫൈനലില്‍ തോറ്റു. കഴിഞ്ഞ വര്‍ഷം ആദ്യറൗണ്ടില്‍ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു. ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചെത്തുന്നതെങ്കിലും 24 ഗ്രാന്‍സ്ലാം കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ സെറീനയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ മാസം 27നാണ് വിംബിള്‍ഡണ്‍ ആരംഭിക്കുന്നത്. ടെന്നിസീല്‍ നിന്ന് വിരമിച്ച ഓസ്‌ട്രേലിയക്കാരി ആഷ്‌ലി ബാര്‍ട്ടിയാണ് വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ? : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച്...

അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ള : ട്രസ്റ്റിൽ സമ്പൂർണ്ണ അഴിച്ചുപണി

0
ദില്ലി : അയോധ്യ ക്ഷേത്ര സംഭാവനക്കൊള്ളക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിൽ സമ്പൂർണ്ണ...

മുന്നറിയിപ്പില്ലാതെ വൈദ്യുതി നിയന്ത്രണം കൂട്ടി ; ഇടവിട്ട് വൈദ്യുതി മുടങ്ങിയത് ഒരു മണിക്കൂറിലേറെ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി ഉണ്ടായത് കടുത്ത വൈദ്യുതി നിയന്ത്രണം. രാത്രി...

സ്ഥലംമാറി നാല് മാസമായിട്ടും എറണാകുളത്തെ ക്യാമ്പ് ഓഫീസ് ഒഴിയാതെ എസ്പി ഹേമലത ; അന്ത്യശാസനം...

0
തിരുവനന്തപുരം: എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ്...