സിഎംആര്‍എല്ലിന് തിരിച്ചടി ; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

എറണാകുളം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇ.ഡി അന്വേഷണ തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിഎംആർഎല്ലിന്റെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. 2024ൽ രജിസ്റ്റർ ചെയ്ത ഇസിഐ​ആർ തുടർ നടപടികൾ, ഏപ്രിൽ 8ന് അയച്ച സമൻസ് എന്നിവ റദ്ദാക്കണമെന്നായിരുന്നു സിഎംആർഎൽ നൽകിയ അപ്പീലിലെ ആവശ്യം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളുകയാണ്. ഇ.ഡി അന്വേഷണത്തിന് അടിസ്ഥാനമായ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഏതെങ്കിലും ഏജൻസിയുടെ എഫ്ഐആർ ഇല്ലാതെ ഇഡിക്ക് മുന്നോട്ടുപോകാനാകില്ലെന്നുമായിരുന്നു സിഎംആർഎല്ലിൻ്റെ പ്രധാനവാദം. എന്നാൽ എഫ്ഐആർ ഇല്ലെങ്ങിൽ കൂടിയും ഒരു കള്ളപ്പണ ഇടപാട് നടന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.

അന്വേഷണം തുടരാമെന്ന കോടതി ഉത്തരവ് വന്നതിനാൽ തന്നെ തുടർനടപടികൾ വേഗത്തിലാക്കാനാകും ഇ.ഡിയുടെ നീക്കം. കേസിൽ വീണ ടി.യെ ചേദ്യം ചെയ്യാനായി സമൻസ് അയക്കൽ അടക്കമുള്ള നടപടികളിലേക്ക് ഏജൻസി കടന്നേക്കും. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്ന് നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. കേസില്‍ സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....