കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പരിസ്ഥിതി ദിനാചരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പത്തനംതിട്ട സോണും സംയുക്തമായി നടത്തിയ പരിപാടി പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിൽ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ സിന്ധു അനിൽ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കലും പരിപാടിയുടെ ഭാഗമായി നടന്നു.

മക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങില്‍ കെസിസി പത്തനംതിട്ട പ്രസിഡന്റ് വെരി. റവ. ജോൺസൻ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിൽ എബൽ മാത്യു, സോൺ പ്രസിഡന്റ് ഫാദർ ബിജു മാത്യു, റവ.ജോണി ആൻഡ്രൂസ്, ഫാദർ എബി റ്റി സാമുവൽ, അനീഷ് തോമസ്, മാത്യു പി വർഗ്ഗീസ്, ഡെന്നീസ് സാംസൺ, അഡ്വ.ജോൺ പോൾ, ഷിജു പി ജോൺ, റിബ ഷിജു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...