മുഹമ്മദ് ഹനീഷിന് തിരിച്ചടി ; കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ കോടതിയലക്ഷ്യ നടപടികള്‍ നേരിടണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹനീഷ് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തളളി. വെള്ളിയാഴ്ച സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ അഴിമതി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖര്‍, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തെളിവുകള്‍ ഇല്ലാത്തതു കൊണ്ട് അഴിമതി കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ എന്നാല്‍ കോടതി കണ്ടെത്തലുകളെ മറികടന്ന് തെളിവുകള്‍ ഇല്ലെന്ന് ഒരു ഉദ്യോഗസ്ഥന് എങ്ങിനെ പറയാന്‍ കഴിയുമെന്ന വിമര്‍ശനവും ഡിവിഷന്‍ ബെഞ്ചില്‍ നിന്നുണ്ടായി. സിബിഐ അഴിമതി കണ്ടെത്തിയ ഒരു കേസില്‍ എങ്ങനെയാണ് അഴിമതി നടന്നിട്ടില്ല എന്ന് പറയാനാവുക എന്നും ഹൈക്കോടതി ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...