ആർഎസ്എസ് പരിപാടിയിൽ വിസിമാർ പങ്കെടുത്തതിൽ എംജി യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലമാർ പങ്കെടുത്തതിൽ പ്രതിഷേധിച്ച് എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്എഫ്ഐ പ്രതിഷേധം. അഡ്മിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. കടുത്ത എതിർപ്പിന്റെയും പ്രതിഷേധത്തിന്റേയും ഭാഷ്യമായി പ്രവർത്തകർ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചു. സർവകലാശാല മൂല്യങ്ങൾ മനസ്സിലാക്കാൻ വൈസ് ചാൻസലർ ഗാന്ധിജിയെ പഠിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. പ്രതീകാത്മകമായി വൈസ് ചാൻസലറുടെ ഓഫീസിന് ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം കൈമാറി. എംജി വിസി ഡി മാവൂത്തിന് പുറമെ കേരള , മലയാളം സർവകലാശാല വിസിമാരും RSS പരിപാടിയിൽ പങ്കെടുത്തിരുന്നു.

ആർഎസ്എസിന് അടിയറ വയ്ക്കും കോൺഗ്രസ് സർക്കാർ തുലയട്ടെ എന്ന മുദ്രാവാക്യത്തോടെ ആയിരുന്നു എസ്എഫ്ഐ പ്രതിഷേധം. മോഹൻ ഭാഗവതിന്റെ പരിപാടിയിലാണ് വൈസ് ചാൻസലർമാ‍ർ പങ്കെടുത്തത്. തിരുവനന്തപുരം ഉദയ കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ RSS പരിപാടിയിൽ പങ്കെടുത്തത് ഏറെ വിമ‍ർശനങ്ങൾക്ക് വഴി വച്ചിരുന്നു. ‘സംഘപരിവാറിന്റെ നൂറു വർഷങ്ങൾ’ എന്നായിരുന്നു പരിപാടിയുടെ പേര്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...