കനത്ത ചൂട് : അംഗണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കേണ്ടന്ന് ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത വേനൽ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ കുട്ടികളെ നിർബന്ധിച്ച് അംഗണവാടികൾ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. അങ്ങനെ അംഗനവാടികളിൽ വരാതിരിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മുൻ പത്തനംതിട്ട നഗരസഭ ചെയർമാനും ഡി.സി.സി വൈസ് പ്രസിഡന്‍റുമായ അഡ്വ.എ സുരേഷ് കുമാർ ബാലാവകാശ കമ്മീഷന് ഇത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച  പരാതി നൽകിയിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് നൽകിയത്.

ഷീറ്റുപയോഗിച്ച് മേൽക്കൂര നിർമ്മിച്ചിട്ടുള്ളതും വായു സഞ്ചാരമില്ലാത്തതുമായ അംഗനവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ഉച്ചയ്ക്ക് പതിനൊന്നു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്തു കളിക്കാൻ വിടരുതെന്നും ഉത്തരവിൽ പറയുന്നു. എല്ലാം അംഗൻവാടികളിലും കുടിവെള്ളം ലഭ്യത ഉറപ്പുവരുത്തണമെന്നും കുഞ്ഞുങ്ങൾക്ക് ഇടയ്ക്കിടെ വെള്ളം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഈ തീരുമാനങ്ങൾ 15 ദിവസത്തിനുള്ളിൽ നടപ്പിലാക്കി വിവരം അറിയിക്കണമെന്ന് വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...