പൂരനഗരിയിൽ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : പൂരത്തിനോടനുബന്ധിച്ച് പൂര നഗരിയില്‍ വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നവരും സന്നദ്ധ സംഘടനകളും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റൻ്റ് കമ്മീഷണര്‍ അറിയിച്ചു. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലം മാത്രം വിതരണത്തിനായി ഉപയോഗിക്കണം. ഫലവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ ഫലവര്‍ഗ്ഗങ്ങള്‍ കേടുപാടുകള്‍ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തണം. ഐസ്‌ക്രീം വിതരണം ചെയ്യുന്നവര്‍ ഐസ്‌ക്രീം നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യേണ്ടതാണ്. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം കൈവശം കരുതാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അറിയിപ്പ്.

പൊതുജനങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന സുരക്ഷിത മാനദണ്ഡങ്ങള്‍ പാലിക്കുന്നതും ശുചിത്വമുള്ളതുമായ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കേണ്ടതാണ്. ഭക്ഷണം വില്‍പ്പന – വിതരണം നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രം ഭക്ഷണ വിതരണം നടത്തേണ്ടതാണെന്നും ഭക്ഷ്യസുരക്ഷ അസിസ്റ്റൻ്റ് കമ്മീഷണര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...