പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം : മദ്രസ്സ അധ്യാപകനെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയതിന് അറസ്റ്റിലായ മദ്രസ്സ അധ്യാപകനെ റിമാൻഡ് ചെയ്തു. പെരുമ്പെട്ടി വായ്പ്പൂർ ഊട്ടുകുളം മദ്രസ്സയിലെ അധ്യാപകനായ കൊല്ലം കാവനാട് തെക്കേ വാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ്‌ സാലിഹ് (57) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. 11, 12 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയത്.

ഒരു കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പോക്സോ നിയപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മദ്രസ്സയിൽ വേദപഠന ക്ലാസ്സിനിടയിലായിരുന്നു അതിക്രമം കാട്ടിയിരുന്നത്. പിന്നീട് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെരുമ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...