ഷാബ ഷരീഫ് വധക്കേസിൽ വിചാരണ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പാരമ്പര്യ വൈദ്യനായ മൈസുരൂ സ്വദേശി ഷാബ ഷരീഫ് വധക്കേസിന്‍റെ വിചാരണ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങി. കേസില്‍ മാപ്പു സാക്ഷിയായ ഏഴാം പ്രതി തങ്ങളകത്ത് നൗഷാദിന്‍റ കുറ്റസമ്മത മൊഴി കോടതി രേഖപ്പെടുത്തി. മൃതദേഹാവശിഷ്ടം ലഭിക്കാതെ വിചാരണയിലേക്ക് കടക്കുന്ന അപൂര്‍വ്വം കേസുകളുടെ പട്ടികയിലാണ് ഷാബാഷരീഫ് വധക്കേസ്. കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി നൗഷാദിനെ നേരത്തെ കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. ഇയാളുടെ കുറ്റ സമ്മത മൊഴിയാണ് ഇന്ന് കോടതി രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഷൈബിന്‍ അഷ്റഫിന്‍റെ മുക്കട്ടയിലെ വീട്ടില്‍ തടവിലാക്കപ്പെട്ട ഷാബാ ഷരീഫിന് നൗഷാദാണ് കാവലിരുന്നത്. ഇയാള്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തിയിരുന്നില്ല.

ഷാബാ ഷരീഫിന്‍റെ മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കാനും പുഴയില്‍ തള്ളാനും ഷൈബിന്‍ അഷ്റഫിനെ സഹായിച്ചെന്ന കുറ്റമാണ് നൗഷാദിന് മേല്‍ ചുമത്തിയിരുന്നത്. നൗഷാദിന്‍റെ വെളിപ്പെടുത്തലിലൂടെയാണ് ഷാബാ ഷരീഫ് കൊല്ലപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. 2019 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. മൈസൂരു സ്വദേശിയായ ഷാബാ ഷരീഫിനെ ഒറ്റമൂലി രഹസ്യം അറിയാനായി ഷൈബിന് അഷ്റഫും സംഘവും തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒരു വര്‍ഷത്തോളം മലപ്പുറം മുക്കട്ടയിലെ വീട്ടില്‍ ഇയാളെ താമസിപ്പിച്ചെങ്കിലും ഒറ്റമൂലിയുടെ രഹസ്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഷാബാ ഷരീഫിനെ 2020 ഓക്ടോബറില്‍ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മെയ് പത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പതിനഞ്ച് പ്രതികളാണ് കേസിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....