Skip to content

ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവ് ; ഫ്ലക്സ് വെയ്ക്കേണ്ട ആവശ്യമില്ല ; ടി സിദ്ദിഖ്

വയനാട്: ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി സിദ്ദിഖ്. ഷാഫിക്ക് മുന്നോട്ടുപോകാൻ ബോർഡ് വയ്ക്കേണ്ടതില്ലെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്. എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഇപി – പിജെ തർക്കം സിപിഎമ്മിൽ നടക്കുകയാണെന്നും സിപിഎം ആഭ്യന്തര പ്രശ്നത്തിലൂടെ പോകുന്നുവെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ അങ്ങനെ ഒരു പ്രശ്നവുമില്ല. വയനാട് ഇന്ന് രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ പോകുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ വേസ്റ്റ് ജില്ലയായി ഇന്ന് വയനാടിനെ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ജില്ലയെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സമയം ഇന്ന് ഇന്ത്യക്ക് അഭിമാനമായ ജില്ലയായി വയനാട് കടന്നുവരുന്നു. പ്ലാസ്റ്റിക് ഫ്രീ ജില്ലയിലേക്കുള്ള പ്രയാണവും തുടങ്ങാൻ പോവുകയാണ്. അതിന് എസ്ഒപി തയ്യാറാക്കണം. ദീർഘകാല പദ്ധതിയാണ് അതിനുവേണ്ടിയുള്ള പ്ലാറ്റ്ഫോമും റോഡ് മാപ്പും തയ്യാറാക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വർണലേലത്തിൽ അധികമായി ലഭിച്ച തുക വായ്പക്കാർക്ക് നൽകിയില്ല ; KLM Axiva Finvest ന് റിസര്‍വ്വ് ബാങ്ക് പിഴ ചുമത്തി

  2. 121 കിലോ സ്വർണാഭരണങ്ങൾ ; തിരുപ്പതി ക്ഷേത്രത്തിൽ റെക്കോർഡ് സംഭാവനയുമായി ഭക്തൻ

  3. എവറസ്റ്റ് കീഴടക്കിയ ഷെയ്ഖ് ഹസൻ ഖാന് സ്വീകരണവും ആദരവും നല്‍കി

  4. വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച് ഭീഷണിപ്പെടുത്തി : മുപ്പത്തഞ്ചുകാരന്‍ അറസ്റ്റിൽ

  5. മദ്യനയം ; യുഡിഎഫ് ഉപസമിതിയെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ; മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനർ

Share on WhatsApp

Share this story

ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവ് ; ഫ്ലക്സ് വെയ്ക്കേണ്ട ആവശ്യമില്ല ; ടി സിദ്ദിഖ് pathanamthittamedia.com