ഷഹാനയുടെ മരണം : ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നടിയും മോഡലുമായ കാസർകോട് സ്വദേശിനി ഷഹാന ദൂരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഭർത്താവ് സജാദിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മരണം നടന്ന വീട്ടിൽ ഇന്നലെ സൈന്റിഫിക് വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.  മുറിയിൽ നിന്ന് ലഭിച്ച കയർ തൂങ്ങി മരിക്കാൻ പര്യാപ്തമെന്നും പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറി യുടെ മറവിൽ സജാദ് ലഹരി വിൽപന നടത്തിയിട്ടുണ്ടെന്നു ബോധ്യമായ പോലീസ് ഇക്കാര്യവും അന്വേഷിക്കും. കസ്റ്റഡിയിൽ കിട്ടാൻ ഇന്നലെ അപേക്ഷ സമർപ്പിച്ചിരുന്നു. കൂടാതെ സജാദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നുണ്ട്. ഷഹാനയുടെ ദേഹത്തെ മുറിവുകൾ സജാത് ഉപദ്രവിച്ചതിൽ ഉണ്ടായതാണെന്ന് പോലീസ് പറഞ്ഞു.

മെയ് 13നാണ് കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹാനയുടെ മരണം. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് സാജിദ് തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷഹാന പറഞ്ഞതായി മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. തുടർന്ന് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് സജാദിന്റെ അറസ്റ്റ് മെയ് 13ന് രാത്രിയാണ് പോലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498എ), ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...