മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള വധശ്രമം ; കടക്കല്‍ പോലീസ് പ്രതികളോടൊപ്പമെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കൽ ചിതറയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റു ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച സംഭവത്തിൽ അഖില ഭാരത ഹിന്ദുമഹാസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തീവെപ്പു കേസിലടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായ തലവരമ്പ് അനീഷാണ് ബോൾട്ടു കൊണ്ടു തലയ്ക്കടിച്ചു തന്നെ വധിക്കാൻ ശ്രമിച്ചതെന്നാണ് ഷാനവാസിന്റെ പരാതി.

രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങി പ്രതിക്കനുകൂലമായ നിലപാടാണ് കടയ്ക്കൽ പോലീസ് സ്വീകരിക്കുന്നതെന്ന് അഖില ഭാരത ഹിന്ദുമഹാ സംസ്ഥാന സെക്രട്ടറി സുരേഷ് കോട്ടയം ആരോപിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വത്തിൽ നിന്നു പോലീസ് ഒഴിഞ്ഞു മാറുന്നതു ഭരണകക്ഷിയിലെ ഒരു ജില്ലാ കമ്മറ്റിയംഗത്തിന്റെ  അവിഹിത ഇടപെടൽ മൂലമാണെന്നു സുരേഷ് കോട്ടയം ചൂണ്ടിക്കാട്ടി. ഇനിയും ഷാനവാസിനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആശങ്കയറിയിച്ച അഖില ഭാരത ഹിന്ദുമഹാസഭ രാഷ്ട്രീയ പ്രീണനത്തിനു വഴങ്ങി കടയ്ക്കൽ പോലീസിന്റെ  മനുഷ്യാവകാശ ധ്വംസനത്തിനും മാധ്യമ സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ്  ആനയറ വേണുഗോപാലും സെക്രട്ടറി സുരേഷ് കോട്ടയവും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...