ഷാര്‍ജയിലെ സ്‍കൂളുകളില്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍  ഒക്ടോബര്‍ 31 മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. ഘട്ടം ഘട്ടമായിട്ടായിരിക്കും പൂര്‍ണമായും ക്ലാസുകള്‍ നേരിട്ടുള്ള രീതിയിലേക്ക് മാറുകയെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോരിറ്റി  അറിയിച്ചു. എമിറേറ്റിലെ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് കമ്മിറ്റിയുടെ കൂടി നിര്‍ദേശ പ്രകാരമാണ് നടപടികള്‍. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‍കൂള്‍ ജീവനക്കാരുമെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അതേസമയം ആരോഗ്യ സംബന്ധമായ പ്രശ്‍നങ്ങളുള്ളവര്‍ക്ക് ഇളവുകളുണ്ടാകും.

സ്‍കൂളുകളില്‍ നേരിട്ടുള്ള പഠനത്തിലേക്കുള്ള തിരിച്ചുപോക്കിന് സ്‍കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണം ആവശ്യമാണെന്നും അതിറിറ്റി അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ എല്ലാവര്‍ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. പ്രതിദിന കൊവിഡ് കണക്കുകള്‍ 150 ലും താഴെയായതോടെ യുഎഇയില്‍ പൊതുവെ ആശ്വാസകരമായ അവസ്ഥയാണിപ്പോള്‍. ജന സംഖ്യാടിസ്ഥാനത്തില്‍ ഏറ്റവുമധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയ രാജ്യങ്ങളിലും മുന്‍പന്തിയിലാണ് യുഎഇ. 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് യുഎഇയിലെ വാക്സിനേഷന്‍ നിരക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...