തിരുവനന്തപുരം : യുഡിഎഫ് സർക്കാർ വന്നാൽ ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം കേട്ടതിന് ശേഷം മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് ഡോ. ശശി തരൂർ എംപി. യുഡിഎഫ് ഉറപ്പായും അധികാരത്തിൽ എത്തുമെന്നും ശശി തരൂർ പറഞ്ഞു. നിലവിൽ ഇതുവരെയും കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. തർക്കമുണ്ട് എന്നത് വെറും മാധ്യമസൃഷ്ടികൾ മാത്രമാണ്. എത്ര സീറ്റുകൾ കിട്ടുമെന്ന കാര്യം ഇപ്പോൾ വ്യക്തമല്ല. നാളെ ഉച്ചയുടെ ചിത്രം തെളിയുമെന്നും എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും ശശി തരൂർ പറഞ്ഞു. എൻ ഡി എ നേതാവിന്റെ വീട്ടിൽ വി ഡി സതീശൻ സന്ദർശനം നടത്തിയ വിഷയത്തിലും ശശി തരൂർ പ്രതികരണം നടത്തി. തന്റെ വീട്ടിലും മറ്റു പാർട്ടിക്കാർ വരാറുണ്ട്, ഒരാളുടെ വീട്ടിൽ പോകുന്നത് വലിയ തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]































