പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറിനിന്നാൽ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നരേന്ദ്ര മോദി 24 മണിക്കൂർ പ്രധാനമന്ത്രി കസേരയിൽ നിന്ന് മാറിനിന്നാൽ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി മാറുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും പാലായിലെ എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജ്. കേരളം, ബംഗാൾ, കശ്മീർ എന്നീ സംസ്ഥാനങ്ങളാണ് സ്വതന്ത്ര രാജ്യങ്ങളായി മാറുക. അതിനുള്ള കരാർ ഒപ്പിട്ടിട്ടാണ് കോൺഗ്രസ് ദേശവിരുദ്ധ ശക്തികളെ കൊണ്ടുനടക്കുന്നത് എന്നും ഷോൺ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷോണിന്റെ പ്രതികരണം. കഴിഞ്ഞ എട്ട് വർഷമായി തനിക്കും പിതാവ് പി.സി ജോർജിനും ഈരാറ്റുപേട്ടയിൽ ഊരുവിലക്കാണ്. കല്യാണത്തിന് വിളിക്കാൻ പറ്റില്ല, മരിച്ച വീട്ടിൽ പോകാൻ പറ്റില്ല. പി.സി ജോർജിനെയോ മകനെയോ കല്യാണം വിളിച്ചാൽ ആ കല്യാണം പള്ളിയിൽ രജിസ്റ്റർ ചെയ്യില്ല.

അതുകൊണ്ട് താനും കുടുംബവും പാലായിലേക്ക് താമസം മാറിയെന്നും ഷോൺ പറഞ്ഞു. ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ആളുകൾ ഇൻസൽട്ട് ചെയ്യുന്ന രീതിയിലാണ് നോക്കുന്നത്. താൻ ഇന്നുവരെ ഒരു വാക്ക് ഇസ്‌ലാമിനോ മുസ്‌ലിംകൾക്കോ എതിരെ പറഞ്ഞിട്ടില്ല. ഈ രാജ്യത്തെ സ്‌നേഹിക്കാത്ത ഒരാളുടെയും വോട്ട് വേണ്ട എന്ന് താനും പിതാവും പറഞ്ഞിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടുമായി ഒരു ബന്ധത്തിനും താൻ തയ്യാറല്ല. തന്റെ അയൽവാസിയായ ബഷീർ മരിച്ചിട്ട് പോലും തന്നെ അറിയിച്ചില്ല. തന്റെ കൂടെ ചായ കുടിക്കാൻ വന്നതിന് ഒരു ചെറുപ്പക്കാരന് പള്ളിയിൽ പോകാൻ പറ്റാത്ത അവസ്ഥ വന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...