ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം ; ബേക്കറിയുടെ വാന്‍ കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിനെത്തുടര്‍ന്ന് ഷവര്‍മ നിര്‍മ്മിച്ച ഐഡിയല്‍ കൂള്‍ ബാറിന്റെ വാഹനം കത്തിച്ചു. കടയ്ക്ക് നേരെ ഇന്നലെ വൈകിട്ട് കല്ലേറുണ്ടായിരുന്നു. കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓമ്‌നി വാനാണ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, വാഹനം ചന്തേര സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, ഷവര്‍മ്മ കഴിച്ച്‌ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. ഷവര്‍മ്മ നിര്‍മിച്ച നേപ്പാള്‍ സ്വദേശി സന്ദേശ് റായ്, മംഗലാപുരം സ്വദേശി മുല്ലോളി അനെക്സ്ഗര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ കൂടുതല്‍ പേര്‍ ചികത്സയില്‍. ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ ആശുപത്രിയിലെത്തിയത്. ജില്ലാ ആശുപത്രിക്ക് പുറമെ ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ആളുകള്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...