പെരുനാട് തൃക്കാവനാൽ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഫെബ്രുവരി 8 മുതൽ 16 വരെ

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് തൃക്കാവനാൽ മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും ഫെബ്രുവരി എട്ടു മുതൽ പതിനാറ് വരെ നടക്കും. മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി വിവർത്തനം ചെയ്ത ശ്രീമദ് ഭാഗവതം പത്തനംതിട്ട ജില്ലയിൽ ആദ്യമായി യജ്ഞാചാര്യ പുരാണശ്രീ പ്രേമ ജി.പിഷാരടിയുടെ കാർമികത്വത്തിൽ 8 മുതൽ 14 വരെ നടക്കും. എട്ടിന് രാവിലെ 6 30ന് ഗണപതി ഹോമവും തുടർന്ന് ഭദ്രദീപ പ്രതിഷ്ഠ, 9ന് രാവിലെ 9 30ന് തന്ത്രിമുഖ്യൻ ജി ശ്രീനാരായണൻ പണ്ടാരത്തിൽ നേതൃത്വത്തില്‍ കൊടിയേറ്റ്.

14ന് വൈകിട്ട് ഏഴിന് തീം അന്നപൂർണ, പെരുനാട് അവതരിപ്പിക്കുന്ന തിരുവാതിര, കോൽക്കളി, കൈകൊട്ടി കളി എന്നിവയും 15ന് രാവിലെ 9ന് പൊങ്കാല തുടർന്ന് സർപ്പത്തറയിൽ കലശാഭിഷേകവും നൂറും പാലും. വൈകിട്ട് ഏഴിന് നൂപുര തിരുവാതിര ടീം മാടമൺ അവതരിപ്പിക്കുന്ന തിരുവാതിര. 7 30ന് രുദ്ര കലാക്ഷേത്ര പെരുനാട് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. 11ന് പള്ളിവേട്ട, 11 30ന് യാമപൂജ, കലശപൂജ, പുഷ്പാഭിഷേകം, മഹാശിവരാത്രി പൂജ, ഭജന. 16ന് ഉച്ചയ്ക്ക് 2 30ന് ആറാട്ട് എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്ക്, ആറാട്ട് കലശം, മഹാദീപാരാധന, തുടർന്ന് ഭക്തിഗാനസുധ എന്നിവയോടെ സമാപനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....