ഒന്നിലധികം ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് സിദ്ധരാമയ്യ ; ശിവകുമാര്‍ വഴങ്ങാന്‍ സാധ്യതയില്ല

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കര്‍ണാടകയിലെ അധികാരമാറ്റത്തില്‍ ഉപാധിവെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രി കസേര ഡി.കെ ശിവകുമാറിന് നല്‍കുന്നതിന് പകരമായി തന്റെ വിശ്വസ്തര്‍ക്ക് ഒന്നിലേറെ ഉപമുഖ്യമന്ത്രി പദവികളും തനിക്ക് ഭരണഘടനാപരമായ പദവിയും സിദ്ധരാമയ്യ ആവശ്യപ്പെടുമെന്നാണ് സൂചന. അധികാര സംതുലനാവസ്ഥ പാലിക്കാന്‍ തുല്യമായ പദവികള്‍ വേണമെന്നാണ് സിദ്ധരാമയ്യ അനുകൂലികള്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനും തന്റെ പക്ഷത്തുനിന്നുള്ള ആളാകണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെടുന്നു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും എഐസിസിയില്‍ ഉന്നത പദവിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനോട് പ്രതികരിക്കാന്‍ സിദ്ധരാമയ്യ കൂടുതല്‍ സമയം തേടിയിട്ടുണ്ട്.

അതേസമയം ഒരു ഉപമുഖ്യമന്ത്രി സ്ഥാനത്തോട് ശിവകുമാറിന് എതിര്‍പ്പുണ്ടായേക്കില്ല. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാര്‍ വരുന്നതിനെ അദ്ദേഹവും എതിര്‍ത്തേക്കും. ഇന്ന് ഡല്‍ഹിയില്‍ തങ്ങുന്ന ശിവകുമാര്‍ നാളെ രാവിലെ ബംഗളൂരുവില്‍ മടങ്ങിയെത്തും. മുഖ്യമന്ത്രിക്കൊപ്പം ബ്രേക്ഫാസ്റ്റ് മീറ്റിംഗും നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച കോണ്‍ഗ്രസ് നേതൃത്വം സിദ്ധരാമയ്യയും ശിവകുമാറുമായി ആറ് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയാണ് നടത്തിയത്. ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നാണ് സിദ്ധരാമയ്യ അറിയിച്ചത്. വൈകാതെ രാജിവെയ്ക്കുമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശനനടപടിക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം...

0
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തിനെതിരെ...

സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെയാണെന്ന് കെ.സുരേന്ദ്രൻ

0
കോഴിക്കോട്: സിഎംആർഎൽ കേസിൽ കേസെടുക്കണമെന്ന ഇഡി ശുപാർശ യുഡിഎഫ് സർക്കാർ കൈകാര്യം...

ശരീരവീക്കത്തിനും കരൾ സംരക്ഷണത്തിനും മുക്കൂറ്റി

0
നമ്മുടെ മുറ്റത്തും തൊടിയിലുമെല്ലാം നിലത്തോടു ചേര്‍ന്നു പടര്‍ന്നു വളരുന്ന മുക്കുറ്റിച്ചെടിയെ അറിയാത്തവര്‍...

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...