സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു ; ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും വഴിവെച്ച തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ പദ്ധതി സർക്കാർ ഔദ്യോഗികമായി ഉപേക്ഷിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. പദ്ധതി നടപ്പാക്കാത്തതും എന്നാൽ വിജ്ഞാപനം നിലനിൽക്കുന്നതും കാരണം വർഷങ്ങളായി ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ സാധിക്കാതെ ബുദ്ധിമുട്ടിലായിരുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടനടി നീക്കം ചെയ്യാൻ റെവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതങ്ങൾ, കൃത്യമായ ഡിപിആറിന്റെ അഭാവം, സാമ്പത്തിക ബാധ്യത എന്നിവ മുൻനിർത്തിയാണ് പദ്ധതി വേണ്ടെന്ന് വെക്കാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത രീതിയിൽ വലിയ മതിലുകളും എംബാങ്ക്മെന്റുകളും പണിയുന്നത് പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു. സിൽവർ ലൈൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകൾ, അവയുടെ സ്വഭാവം അനുസരിച്ച് പിൻവലിക്കാൻ കോടതിയിൽ ശുപാർശ നൽകാനും സർക്കാർ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...