ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ സിന്ധ്യയ്ക്കു പൂട്ടു വീഴുന്നു ; ഭൂമി കുംഭകോണം അന്വേഷിക്കുവാന്‍ ഉത്തരവ്‌

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പൂട്ടു വീഴുന്നു ഭൂമി കുംഭകോണം കേസ്  അന്വേഷിക്കുവാന്‍ ഉത്തരവ്‌. ജ്യോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനും എതിരായുള്ള ഭൂമി കുംഭകോണ പരാതിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുനരന്വേഷണം നടത്താനൊരുങ്ങുന്നു. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യു) ആണ് കേസ് പുനരന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂമി വില്‍പനക്കായി വ്യാജരേഖ തയ്യാറാക്കിയെന്നാണ്‌ സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണം.

കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞ ദിവസം സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് കേസ് വീണ്ടും കുത്തിപ്പൊക്കിയത്‌. സുരേന്ദ്ര ശ്രിവാസ്തവ എന്നയാളാണ് പരാതിക്കാരന്‍. ഇയാള്‍ നല്‍കിയ പരാതിയില്‍ വസ്തുതകള്‍ വീണ്ടും പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് ഇ.ഒ.ഡബ്ല്യു ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരേന്ദ്ര ശ്രിവാസ്തവ വ്യാഴാഴ്ച പുതിയ പരാതി നല്‍കിയിട്ടുണ്ട്. 2014-മാര്‍ച്ചിലാണ് ഇയാള്‍ ആദ്യം പരാതി നല്‍കിയിരുന്നത്. 2018-ല്‍ ഈ കേസ് അവസാനിപ്പിച്ചിരുന്നു. കേസ് വീണ്ടും അന്വേഷിക്കാന്‍ പോകുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന്‌ സിന്ധ്യയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.  സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച്‌ 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....