സിന്ധുവിന്‍റെ ആത്മഹത്യ ; ലാപ്ടോപ് ഫോറൻസിക് പരിശോധനക്ക് അയക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തിനിരയായി ജീവനൊടുക്കിയ മാനന്തവാടി ജോയന്‍റ് ആര്‍.ടിഒ ഓഫീസ് ജീവനക്കാരി ഉപയോഗിച്ചിരുന്ന ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ പോലീസ് തീരുമാനം. ചൊവ്വാഴ്ചയാണ് സീനിയര്‍ ക്ലര്‍ക്കായ എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു കുറിപ്പെഴുതി വെച്ച്‌ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

സിന്ധുവിന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സിന്ധുവിന്‍റെ മുറിയില്‍നിന്ന് കണ്ടെടുത്ത ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, ഡയറി, കത്തുകള്‍ എന്നിവയെല്ലാം പോലീസ് കോടതിയില്‍ ഹാജരാക്കി. ഇനി ഇവ കസ്റ്റഡിയില്‍ വാങ്ങി ഫോറന്‍സിക് പരിശോധനക്കയക്കും. സിന്ധു ആത്മഹത്യചെയ്ത മുറിയും ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിച്ചു.

സൈബര്‍ സെല്‍ വിദഗ്ധരും പരിശോധന നടത്തി. ക്രിമിനല്‍ കുറ്റം ചുമത്തി ജീവനക്കാര്‍ക്കെതിരെ കേസെടുക്കാനുള്ള വ്യക്തമായ തെളിവുകളൊന്നുംതന്നെ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് സൂചന. പോലീസ് അന്വേഷണത്തിന് ശേഷമായിരിക്കും വകുപ്പുതല നടപടികളെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...