സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റിനെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്  കസ്റ്റഡിയിലെടുത്തു. കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കോടതി ജാമ്യം തള്ളി മിനിറ്റുകള്‍ക്കകമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ശിവ​ശ​ങ്ക​റി​ന് ജാ​മ്യം ന​ല്‍​കി​യാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​സ്റ്റം​സും ഇ​ഡി​യും കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യാ​മെ​ന്ന് അം​ഗീ​ക​രി​ച്ചു. ശി​വ​ശ​ങ്ക​റി​നെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​ട​സ​മി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ വാ​ദം. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ഞ്ചി​യൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു ശി​വ​ശ​ങ്ക​ര്‍ . ഇവിടെ നിന്നാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് : പാർട്ടിപതാക നിർമിക്കാൻ 31 ലക്ഷം രൂപ കമ്മിഷൻ ;...

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിപ്പതാകയും അനുബന്ധ സാമഗ്രികളും നിർമിച്ചതിന്...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : സിപിഐക്ക് അര്‍ഹതയുണ്ട്, ന്യായമായ ആവശ്യമെന്ന് ഡി രാജ

0
ഡൽഹി : പ്രതിപക്ഷ ഉപനേതൃ സ്ഥാനമെന്ന ആവശ്യത്തിലുറച്ച് സിപിഐ ദേശീയ നേതൃത്വം....

തൊപ്പിക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി സൈബർ പോലീസ് ; അശ്ലീല വീഡിയോ പങ്കുവെച്ച കേസിൽ...

0
കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി....

ഓപ്പറേഷൻ തൂഫാൻ ; മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ...