പിതാവിനൊപ്പം ​ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യവെ തെറിച്ചു വീണ് ആറു വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പിതാവിനൊപ്പം ​ഗുഡ്സ് ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലേയ്ക്ക് തെറിച്ചു വീണ് ആറുവയസുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് ജീവൻ നഷ്ടമായത്. ചാലിശ്ശേരി ആലിക്കരയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അപകടം നടന്നത്. ​പിതാവിനൊപ്പം പെട്ടി ഓട്ടോയുടെ മുൻവശത്തെ ക്യാബിനിൽ യാത്ര ചെയ്യവെയാണ്‌ അപകടം ഉണ്ടായത് . അപ്രതീക്ഷിതമായി വാഹനത്തിൻറെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മകനെ പിടിക്കാൻ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡിൽ വീഴുകയും അതേ ഓട്ടോയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു.

​ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. നിലവിൽ ​തൃശ്ശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഹസീനയാണ് ഹൈസിന്റ മാതാവ്. സഹോദരിമാർ – ഹിസാന, ഹസ്ന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...