ട്രോളിംഗ് നിരോധനം തുടരുന്നു ; ചെറുവള്ളങ്ങളിൽ ഇത്തവണ മത്തി ചാകര

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രോളിംഗ് നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനം പൊടിപൊടിക്കുന്നു. ഇത്തവണ കേരളതീരത്ത് മത്തി (ചാള) ചാകരയാണ്. കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ വള്ളം നിറയെ മത്സ്യവുമായിട്ടാണ് തിരിച്ചെത്തുന്നത്. ചുഴലിക്കാറ്റിനെ തുടർന്ന് രണ്ട് ദിവസം കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. ഈ വിലക്ക് നീങ്ങിയതോടെയാണ് മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക് പോയത്. കൊല്ലം അഴീക്കൽ, കൊടുങ്ങല്ലൂരിലെ അഴീക്കോട് തുറമുഖങ്ങളിൽ നിന്ന് കടലിലേക്ക് പോയ വള്ളങ്ങൾ നിറയെ മത്തിയുമായാണ് തിരിച്ചെത്തിയത്.

കൊടുങ്ങല്ലൂർ അഴീക്കോടിലെ വള്ളത്തിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് 30 ലക്ഷം രൂപയുടെ മത്തിയാണ് ലഭിച്ചത്. മറ്റു ചില വള്ളക്കാർക്ക് 4 ലക്ഷം മുതൽ 10 ലക്ഷം രൂപയുടെ വരെ മത്തി ലഭിച്ചിട്ടുണ്ട്. ട്രോളിംഗ് ഉള്ളതിനാൽ മത്സ്യത്തിന് വലിയ ക്ഷാമമാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ വള്ളങ്ങളിൽ നിന്ന് ലഭിക്കുന്ന മത്സ്യത്തിന് പൊള്ളുന്ന വിലയാണ്. ട്രോളിംഗ് നിരോധനത്തിന് മുൻപ് വരെ കുട്ട എന്ന കണക്കിനാണ് മത്സ്യം ലേലം ചെയ്തിരുന്നത്. എന്നാൽ, ആവശ്യകത വർദ്ധിച്ചതോടെ കിലോ കണക്കിനാണ് ഇത്തവണ ലേലം നടക്കുന്നത്. കഴിഞ്ഞ ദിവസം അഴീക്കലിൽ ഒരു കിലോ മത്തിക്ക് 200 രൂപയ്ക്ക് മുകളിലാണ് വില ലഭിച്ചത്. ഇവ മാർക്കറ്റിൽ എത്തുന്നതോടെ കിലോയ്ക്ക് 320 രൂപ വരെയായി ഉയരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...