വാര്യാപുരത്തെ 112ആം നമ്പർ സ്മാർട്ട്‌ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി

For full experience, Download our mobile application:
Get it on Google Play

ഇലന്തൂർ: കാത്തിരുപ്പുകൾക്ക് വിരാമമിട്ട് വാര്യാപുരത്തെ 112ആം നമ്പർ സ്മാർട്ട്‌ അങ്കണവാടിക്ക് സ്വന്തം കെട്ടിടമായി. കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയശ്രീ മനോജ്‌ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി വിവിധ ഇടങ്ങളിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്കാണ് സ്വന്തം കെട്ടിടമായത്. 2024-25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. വാർഡിലെ തമാസക്കാരനായ പുലൂർ വീട്ടിൽ ഷോജി ജോർജാണ് മൂന്ന് സെന്റ് ഇഷ്ടദാനമായി നൽകിയത്. സ്ഥലത്തേക്ക് മൂന്നര മീറ്റർ വീതിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. 5 ലക്ഷം രൂപക്ക് റോഡിന്റെ പകുതിഭാഗം കോൺക്രീറ്റിംഗ് നടത്തി. ശേഷിച്ച ഭാഗത്തെ കരാർ നടപടികൾ പൂർത്തീകരിച്ചു. തെരുവ് വിളക്ക് സ്ഥാപിക്കാനുള്ള നടപടികളും പൂർത്തിയായി.

പഞ്ചായത്ത്‌ ഭരണ സമിതി കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നു എന്നതിന്റെ തെളിവാണ് പണി പൂർത്തീകരിച്ച മൂന്ന് അങ്കണവാടികളുമെന്ന് സ്ഥലത്തെ പഞ്ചായത്തംഗവും വൈസ് പ്രസിഡന്റുമായ വിൻസൻ തോമസ് ചിറക്കാല പറഞ്ഞു. ഇവിടേക്ക് എത്താൻ നടപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളു. വസ്തു ഉടമകളുമായി സംസാരിച്ച ശേഷമാണ് റോഡിനായി സ്ഥലം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.  പഞ്ചായത്തംഗങ്ങളായ പി. എം ജോൺസൻ, എ. ഇ ഇന്ദിര, കെ. പി മുകുന്ദൻ, അഡ്വ. കെ. ജി.സിനി, ഗ്രേസി ശമുവേൽ, ഗീതാ സദാശിവൻ, കെ.ജി സുരേഷ്, സ്ഥലം വിട്ടുനൽകിയ ഷോജി ജോർജ്, പഞ്ചായത്ത്‌ സെക്രട്ടറി സന്ദീപ് ജേക്കബ്, ബാബു, എൽഎംഎസ് സി അംഗം സിനു എബ്രഹാം, എഞ്ചിനീയർ ഷാനവാസ് ഇ, ഐ.സി.ഡി. എസ് സുപ്പർവൈസർ ശ്രുതി, ലേഖ അജയൻ, അജിമോൾ പി.സി, സുനി ജോർജ്, ജിനു, അംഗനവാടി വർക്കർ സോണി ബാബു, ഹെൽപ്പർ സുജാത രമേശ്, തുടങ്ങിയവർ പ്രസംഗിച്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...