മോണ്ടിസോറി ആദ്യ ബാച്ചിന് നവംബർ അഞ്ചിന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

റാന്നി: മോണ്ടിസോറി ആദ്യ ബാച്ചിന് നവംബർ അഞ്ചിന് തുടക്കമാകും. റാന്നി എഃ.എല്‍.എ അഡ്വ. പ്രമോദ് നാരായൺ ആവിഷ്കരിച്ച് നടപ്പാക്കുന്ന റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സ്ഥാപിതമായ പ്രീ പ്രൈമറി മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിൻ്റെ ആദ്യ ബാച്ചിലെ ക്ലാസുകൾ ഒക്ടോബർ 5 ന് രാവിലെ 10 ന് ആരംഭിക്കും. റാന്നി ചെത്തോoകര മാർത്തോമ്മാ ഇടവകയുടെ കീഴിലുള്ള എസ് സി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സെൻറർ പ്രവർത്തനമാരംഭിക്കുന്നത്. കേന്ദ്ര ഗവൺമെൻറിൻ്റെ നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷന്റെ സർട്ടിഫിക്കേഷനോടുകൂടി മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് രാജ്യത്തും വിദേശത്തും വലിയ തൊഴിൽ സാധ്യതയാണ് ഉണ്ടാകുന്നത്.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർ പ്രൈസ് ലിമിറ്റഡ് (കെഎസ്എഫ്ഇ) ആണ് മോണ്ടിസോറി സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായി സി എസ് ആർ ഫണ്ട് ഉപയോഗിച്ച് പഠനോപകരണങ്ങൾ വാങ്ങി നൽകിയത്. റാന്നിയുടെ സമഗ്രമായ വൈജ്ഞാനിക മുന്നേറ്റം ലക്ഷ്യമാക്കി എംഎൽഎ വിഭാവനം ചെയ്ത നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സ്ഥാപനങ്ങളിൽ ഒന്നാണ് മോണ്ടിസോറി ട്രെയിനിംഗ് സെൻറർ. കോഴ്സിൽ പങ്കെടുക്കുന്ന 25 പേർക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എംഎൽഎയുടെ പ്രത്യേക സ്കോളർഷിപ്പും ഏർപ്പെടുത്തും. കോഴ്സിന്റെ വിശദാംശങ്ങൾക്കും അഡ്മിഷൻ വിവരങ്ങൾക്കുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...