സ്മാർട്ട്‌ അംഗൻവാടിക്ക് ശിലാസ്ഥാപനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂർ പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട്‌ അംഗൻവാടിക്ക് ഇന്ന് ശിലാസ്ഥാപനം നടത്തി. കലഞ്ഞൂർ പഞ്ചായത്ത്‌ പതിനഞ്ചാം വാർഡിലെ 64 ആം നമ്പർ അംഗൻവാടിയാണ് സ്മാർട്ട് ആകുന്നത്. ഇരുപത്തി ഏഴു ലക്ഷത്തി അറുപത്തി അയ്യായിരം രൂപയാണ് ഇതിന് വേണ്ടി അനുവദിച്ചിരിക്കുന്ന തുക. വാർഡ് മെമ്പർ പി.എസ് അരുണിന്റെ അധ്യക്ഷതയിൽ പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ തുളസിധരൻ പിള്ള ശിലാസ്ഥാപനം നടത്തി. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പുഷ്പവല്ലി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ പറക്കോട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം.പി മണിയമ്മ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാൻ ഹുസൈൻ, ശിശു വികസന പദ്ധതി ഓഫീസർ റാണി, മറ്റ് വാർഡ് മെമ്പറുമാരും പങ്കെടുത്തു. പദ്ധതി വാർഡിൽ എത്തിക്കുന്നതിന് വേണ്ട പ്രവൃത്തനങ്ങൾക്ക് എല്ലാവിധ സഹകരണവും നൽകിയ കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് ഭരണ സമിതി, ഐ സി ഡി എസ് ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രത്യേകം നന്ദി വാർഡിന്റെ ജനപ്രതിനിധി പി.എസ് അരുൺ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...