എസ്.എം.എഫ് ബഹുജന കൺവൻഷന് ജില്ലയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി മഹല്ലു ജമാഅത്തുകളിൽ സംഘടിപ്പിക്കുന്ന ബഹുജന കൺവൻഷൻ ‘ദർശനം-2024’ തുടക്കം കുറിച്ചു. പത്തനംതിട്ട സമസ്ത മഹല്ലിൽ നടന്ന കൺവെൻഷൻ മുഹമ്മദ് ഇസ്മായിൽ ഹുദവി ഉദ്ഘാടനം ചെയ്തു. വിവാഹ ആർഭാടങ്ങൾ, ലഹരി ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന അക്രമങ്ങൾ, സൈബർ ചതിക്കുഴികൾ എന്നിവയിൽ നിന്നും ജനങ്ങളെ മാറ്റിനിർത്തുന്നതിനും പ്രീ മാരിറ്റൽ-പോസ്റ്റ് മാരിറ്റൽ ട്രെയിനിങ്ങുകൾ, കരിയർ ഗൈഡൻസ് തുടങ്ങിയ പദ്ധതികളുമാണ് ബഹുജന കൺവെൻഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജില്ലയിലെ എല്ലാ മഹല്ലു ജമാഅത്തുകളിലും അടുത്ത ആറുമാസത്തിനുള്ളിൽ പദ്ധതിക്ക് തുടക്കം കുറിക്കും. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് എസ്. ഷംസുദീൻ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. കണ്ണംങ്കര ജുമാ മസ്ജിദ് ഇമാം ഹമീദ് ഖാൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. പി.എ. ഇബ്രാഹീം കുട്ടി, സിറാജുദീൻ വെള്ളാപ്പള്ളി, അംജത് അടൂർ, മെഹബൂബ് അഹമ്മദ്, ഇ.എസ്.എ. ജബ്ബാർ പേഴുംപാറ, കെ.പി. മുഹമ്മദ് ബഷീർ, അബ്ദുൽ ഷുക്കൂർ, കെ.പി. നൗഷാദ്, എൻ.എ. നൈസാം, വി.ഐ. ഹൈദരലി, റഹിം പ്ലാമൂട്, മുഹമ്മദ് ഖൈസ്, ഷാനവാസ് പെരിങ്ങമല എന്നിവർ സംസാരിച്ചു. ബിജു മുസ്തഫ സ്വാഗതവും എ.എസ്.എം. ഹനീഫ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...