സിം മാറ്റിയാൽ 24 മണിക്കൂർ എസ്.എം.എസ് വിലക്ക് ; ഓൺലൈൻ തട്ടിപ്പ് തടയാൻ പരിഷ്കാരവുമായി കേന്ദ്ര സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പുതിയ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്തതിന് ശേഷം 24 മണിക്കൂർ നേരത്തേക്ക് എസ്എംഎസ് സൗകര്യം (ഇൻകമിങ്, ഔട്ട്‌ഗോയിങ്) വിലക്കാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്  ടെലികോം കമ്പനികളോട് ഉത്തരവിട്ടു. സിം നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്യുമ്പോൾ ഇതേ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് സിം വാങ്ങുമ്പോഴും എസ്എംഎസ് വിലക്ക് ബാധകമാണ്. ഇത് നടപ്പിലാക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഓൺലൈൻ തട്ടിപ്പിന്‍റെ  അപകടസാധ്യത മുൻനിര്‍ത്തിയാണ് പുതിയ നീക്കം. സിം അപ്‌ഗ്രേഡ്, റീഇഷ്യൂ, സ്വാപ്പ് റിക്വസ്റ്റ് എന്നിവയ്ക്കെല്ലാം അപേക്ഷിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നേരത്തേതന്നെ ഡോട്ട് വ്യക്തമാക്കിയിട്ടുണ്ട്.  സമീപിക്കുകയും ചെയ്യുമ്പോഴാണ് സിം സ്വാപ്പ് തട്ടിപ്പ് നടക്കുന്നത്. വ്യാജ തിരിച്ചറിയൽ രേഖ നൽകി പുതിയ സിം എടുക്കുന്ന രീതിയാണ് സിം സ്വാപ്പിങ്.

പുതിയ സിം ലഭിക്കുന്നതോടെ ആദ്യ സിം ബ്ലോക്കാവും. ഇതോടെ തട്ടിപ്പുകാരന്റെ സിം പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യും. പുതിയ സിം ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാൻ ആ നമ്പറിലേക്ക് ഒടിപി ലഭിച്ചു തുടങ്ങും. ഇതോടെ തട്ടിപ്പുകാരന് എല്ലാ അക്കൗണ്ടുകളിലേക്കും പ്രവേശനം ലഭിക്കും. പണവും വിലപ്പെട്ട വിവരങ്ങള്‍ ചോർത്തുകയും ചെയ്യാം. എന്നാൽ പുതിയ സിമ്മിന് 24 മണിക്കൂർ എസ്എംഎസ് വിലക്ക് വരുന്നതോടെ സിമ്മിന്റെ യഥാർഥ ഉടമയ്ക്ക് പരാതി നൽകാനും വ്യാജ സിം ബ്ലോക്ക് ചെയ്യാനും സാധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...