പാമ്പുകടിയേറ്റു ; രക്ഷപെട്ടു , 4 ദിവസം കഴിഞ്ഞ് വീണ്ടും കടിയേറ്റു ; യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പാമ്പുകടിയേറ്റ് ആദ്യം രക്ഷപെട്ട യുവാവ് വീണ്ടും പാമ്പുകടിയേറ്റ് മരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിലാണ് സംഭവം. ജസബ് ഖാനെന്ന 44കാരനാണ് മരിച്ചത്. ജൂണ്‍ 20നാണ് ആദ്യം ജസബ് ഖാനെ പാമ്പുകടിച്ചത്. കണങ്കാലില്‍ കടിയേറ്റ ജസബ് നാല് ദിവസം പൊഖ്റാനിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ശേഷം തിരികെ വീട്ടിലേക്ക് വന്നു. പിറ്റേ ദിവസം വീണ്ടും ജസബ്ഖാന്റെ അടുത്ത കാലില്‍ പാമ്പ് കടിക്കുകയായിരുന്നു. ഇത്തവണ ജോധ്പുരിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ജസബ് ഖാന് ജീവന്‍ നഷ്ടമായത്. ആദ്യം പാമ്പ് കടിയേറ്റതില്‍ നിന്ന് പൂര്‍ണമായി മോചിതനാവാത്തതിനാലാകാം രണ്ടാമത് കടിയേറ്റയുടന്‍ യുവാവ് മരിച്ചതെന്നാണ് ഡോക്ടര്‍മാരുടെ അനുമാനം. അണലിയുടെ ഇനത്തില്‍പ്പെട്ട ‘ബന്ദി’ എന്ന പാമ്പാണ് ജസബിനെ കടിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രാജസ്ഥാനിലെ മരുപ്രദേശത്താണ് ഈ പാമ്പിനെ കണ്ടുവരുന്നത്. ജസബിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...