എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പി.വി അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ. വെള്ളാപ്പള്ളി നടേശൻ വൃത്തികെട്ട ഭാഷയിൽ ഒരു സമുദായത്തെ അധിക്ഷേപിക്കുകയാണെന്ന് പി.വി അൻവർ പറഞ്ഞു. വെള്ളാപ്പള്ളിയെ ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ പിടിച്ചുകെട്ടണമെന്നും അൻവർ വ്യക്തമാക്കി. വെള്ളാപ്പള്ളിയെ ചങ്ങലക്കിടണം. കഴിഞ്ഞ ആറു മാസങ്ങളായി വെള്ളാപ്പള്ളിക്ക് മാറ്റം സംഭവിച്ചു. വെള്ളാപ്പള്ളിയെ ഒരാളും വിമർശിച്ചില്ല. ഒരു കേസെടുക്കാൻ ധൈര്യമുണ്ടായില്ല. ഉത്തരവാദിത്തപ്പെട്ട ഭരണാധികാരികൾ ഇവരെ പിടിച്ചുകെട്ടണമെന്നും അൻവർ ചൂണ്ടിക്കാട്ടി.

വി.ഡി സതീശനെതിരായി വൃത്തികെട്ട ഹീനമായ പരാമർശമാണ് വെള്ളാപ്പള്ളി നടത്തിയത്. ഇതിനെ പ്രതിരോധിക്കാൻ ഒരു കോൺഗ്രസുകാരനും എത്തിയില്ല. പ്രതിപക്ഷ നേതാവിന് സ്വയം പ്രതിരോധിക്കേണ്ട ഗതികേടാണുള്ളത്. സതീശനുമായി അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ ഈ പ്രസ്താവനയെ അംഗീകരിക്കാൻ ആകില്ല. മുസ്‌ലിംകൾക്കെതിരെയുള്ള പരാമർശവും സതീശനെതിരായ പരാമർശവും വെള്ളാപ്പള്ളി പിൻവലിക്കണമെന്ന് അൻവർ പറഞ്ഞു. ചൂരൽമല ദുരന്തം ഉണ്ടായിട്ട് ഒരു വർഷം പൂർത്തിയാകുന്നു. അവർക്ക് ഇതുവരെ സഹായം നേടിക്കൊടുക്കാൻ പ്രതിപക്ഷത്തിനായില്ലട്ടില്ലെന്നും അവരിപ്പോഴും പ്രയാസം അനുഭവിക്കുകയാണെന്നും അൻവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് പി. ജയരാജന്‍

0
കണ്ണൂര്‍: സ്വയം പരിശോധിക്കേണ്ട പോരായ്മകള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി...

കേരളത്തിൽ മഴ മുന്നറിയിപ്പ് ; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനിടെ ഒറ്റപ്പെട്ട ശക്തമായ...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ...

കനേഡിയൻ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്തു ; ജ്യോത്സ്യൻ അറസ്റ്റിൽ

0
ചെന്നൈ : വീഡിയോ കോൾ വഴി പൂജ നടത്താനെന്ന പേരിൽ ദൃശ്യങ്ങൾ...