ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശന്‍ രാജിവെക്കണമെന്ന് എസ്എന്‍ഡിപി സംരക്ഷണ സമിതി. നിരവധി കേസുകളിലെ പ്രതി എന്നതാണ് വെള്ളാപ്പള്ളി നടേശന്റെ യോഗ്യതയെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം സംഘടനയുടെ ഭാരവാഹിയായിരുന്ന മഹേഷന്‍ ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് വെള്ളാപ്പള്ളി. നരഹത്യ കേസുകളിലും മൈക്രോഫിനാന്‍സ് കേസിലും വെള്ളാപ്പള്ളി പ്രതിയാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ കേസ് കൊടുത്തതിന്റെ പേരില്‍ ആക്രമണം നടത്തിയെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി പറഞ്ഞു.

ക്രിമിനല്‍ കേസ് പ്രതിക്ക് ചരിത്രത്തില്‍ ഇതുവരെ പത്മഭൂഷൺ കൊടുത്തിട്ടില്ലെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി. അവാര്‍ഡ് കിട്ടിയത് പണം കൊടുത്തിട്ടാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും സമിതി പറയുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എസ്‌ഐടി അന്വേഷണം വേണമെന്നും എസ്എന്‍ഡിപി സംരക്ഷണ സമിതി അംഗം പി.എസ് രാജീവ് ആവശ്യപ്പെട്ടു. ഇതിനിടെ വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിജിലന്‍സ് ഡയറക്ടര്‍ അംഗീകാരം നല്‍കി. ഇതോടെ കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി അന്വേഷണ സംഘത്തിന് വേഗത്തില്‍ മുന്നോട്ട് പോകാനാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

0
ഇരിട്ടി: ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി...