പിരിച്ചെടുത്ത ഫണ്ട് ആവിയായി ; കൊല്ലപ്പെട്ട സനൂപിന്റെ കുടുംബം സി.പി.എം. ബന്ധം ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : സി.പി.എം. ചൂണ്ടല്‍ പുതുശേരി കോളനി ബ്രാഞ്ച്‌ സെക്രട്ടറിയായിരിക്കെ കൊല്ലപ്പെട്ട സനൂപിന്റെ കുടുംബം സി.പി.എം. ബന്ധം ഉപേക്ഷിക്കുന്നു. സനൂപിന്റെ വലിയമ്മയും ബന്ധുക്കളു മുള്‍പ്പെടെ പുതുശേരി കോളനി നിവാസികളായ പത്തുപേരാണു പാര്‍ട്ടി വിടുന്നത്‌. സി.പി.എം. ഏരിയാ, ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ നിലപാടുകളോടുള്ള വിയോജിപ്പാണു കാരണമെന്നു പേരെഴുതി ഒപ്പിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു.

സി.പി.എം. ബന്ധം ഉപേക്ഷിച്ചാലും കമ്യൂണിസ്‌റ്റുകളായി ഇടതുപക്ഷ ആശയത്തോടൊപ്പം ഉണ്ടാകുമെന്ന്‌ അവര്‍ പറഞ്ഞു. സനൂപിന്റെ കുടുംബസഹായ ഫണ്ടെന്ന പേരില്‍ പിരിച്ചെടുത്ത പണം ഇതുവരെ നല്‍കാത്തതും ഒന്നാം രക്‌തസാക്ഷിത്വദിനം കഴിഞ്ഞിട്ടും സനൂപിനു സ്‌മാരകം നിര്‍മ്മിക്കാത്തതുമാണു യഥാര്‍ഥ കാരണങ്ങളെന്നു നാട്ടുകാര്‍ പറയുന്നു.

ഡി.വൈ.എഫ്‌.ഐ. ചൊവ്വന്നൂര്‍ പഞ്ചായത്ത്‌ ജോയിന്റ്‌ സെക്രട്ടറി കൂടിയായിരുന്ന സനൂപിനെ (26) കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ നാലിനാണു ചിറ്റിലങ്ങാടുവെച്ച്‌ സംഘപരിവാര്‍ ബന്ധമുള്ളവര്‍ നെഞ്ചില്‍ കുത്തിവീഴ്‌ത്തിയത്‌. രക്‌തം വാര്‍ന്നായിരുന്നു മരണം. അച്‌ഛനെയും അമ്മയെയും നേരത്തേ നഷ്‌ടപ്പെട്ട സനൂപ്‌ വലിയമ്മയോടൊപ്പമാണ്‌ പുതുശേരി കോളനിയില്‍ താമസിച്ചിരുന്നത്‌.

സി.പി.എം. കുന്നംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനൂപ്‌ കുടുംബ സഹായ ഫണ്ടെന്ന പേരില്‍ 21 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു. വലിയമ്മയ്‌ക്കൊപ്പം സനൂപ്‌ താമസിച്ചിരുന്ന വീടും 5.75 സെന്റ്‌ സ്‌ഥലവും സ്‌മാരകം പണിയാനായി ഏറ്റെടുക്കാനായിരുന്നു പാര്‍ട്ടി തീരുമാനം.

കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക്‌ അവകാശപ്പെട്ട വീടും ഭൂമിയും പാര്‍ട്ടിക്കു നല്‍കാന്‍ ആദ്യം സമ്മതിച്ചെങ്കിലും വീട്ടുകാര്‍ പിന്നീടു പിന്മാറി. പിരിച്ചെടുത്ത പണം കൂനംമുച്ചി സര്‍വീസ്‌ സഹകരണ ബാങ്കിലും കുന്നംകുളം അര്‍ബന്‍ സര്‍വീസ്‌ സഹകരണ സംഘത്തിലുമായി പാര്‍ട്ടിയുടെ പേരില്‍ നിക്ഷേപിച്ചിരിക്കുകയാണ്‌. സി.പി.എമ്മിന്റെ ഏരിയ, ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കെതിരേയാണ്‌ സനൂപിന്റെ കുടുംബാംഗങ്ങളുടെ പരാതികള്‍.

സനൂപിനെ കുത്തിവീഴ്‌ത്തിയ കേസിലെ ഒന്നാം പ്രതി നന്ദനന്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഗള്‍ഫിലേക്ക്‌ കടന്നിരുന്നു. ഇതു തടയാന്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയാതിരുന്നത്‌ വീട്ടുകാരെ വേദനിപ്പിച്ചു. പാര്‍ട്ടി വിടുകയാണെന്നു വീട്ടുകാര്‍ നേരത്തേ ബ്രാഞ്ച്‌ സെക്രട്ടറിയോടു പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...