സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളും ഗ്രൂപ്പുകളും സൃഷ്ടിച്ച്‌ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തിയ ‘പാലാക്കാരന്‍ ചേട്ടന്‍’ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലാ : സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളും ഗ്രൂപ്പുകളും സൃഷ്ടിച്ച്‌ രാഷ്‌ട്രീയ – സാമൂഹ്യ മേഖലകളിലെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ‘പാലാക്കാരന്‍ ചേട്ടന്‍’ പിടിയില്‍. പാലാ കിഴക്കയില്‍ സഞ്ജയ് സക്കറിയ (32) യെയാണ്‌ പാലാ പോലീസ് അറസ്റ്റ് ചെയ്തത്‌.

പാലാക്കാരന്‍ ചേട്ടന്‍, പാലാക്കാരന്‍ പാലാ, റീന പോള്‍, തോമസ് മാത്യു തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയും ഇയാള്‍ ഡയറക്ടറായുള്ള ചങ്ങമ്പുഴ ഇടപ്പള്ളി ഓട്ടോമേഷന്‍ കമ്പനിയുടെ ഔദ്യോഗിക വാട്സ്‌ആപ്പ് നമ്പര്‍ ഉപയോഗിച്ചുമായിരുന്നു അശ്ലീലവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങളോടുകൂടിയ പ്രചാരണം. ഒരു വര്‍ഷത്തിലേറെയായി മുന്‍മന്ത്രി കെ.എം മാണി, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, തോമസ് ചാഴികാടന്‍ എംപി എന്നിവരെയും കുടുംബാംഗങ്ങളെയും ഇയാള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിച്ചു. ഇതിനെതിരെ കോടതി നിര്‍ദ്ദേശപ്രകാരം പാലാ പോലീസ് കേസെടുത്തതോടെയാണ്‌ ഇയാള്‍ ഒളിവില്‍പോയത്‌. ഒളിവിലിരുന്ന്‌ അഭിഭാഷകന്‍ മുഖേന നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയിരുന്നു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. ഇതോടെയാണ്‌ കീഴടങ്ങിയത്‌. ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മന്ത്രി എം.എം മണി, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ക്കെതിരെയും സഞ്ജയ് സക്കറിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇയാളുടെ ഫോണില്‍നിന്ന്‌ മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് , കമ്പ്യൂട്ടര്‍ ഡിവൈസ് എന്നിവ നീക്കം ചെയ്തതായി പരിശോധനയില്‍ കണ്ടെത്തി. കൂട്ടുപ്രതികളുണ്ടോ എന്ന്‌ പരിശോധിച്ച്‌ വരികയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കിയ പാലാ എസ്‌എച്ച്‌ഒ കെ.പി തോംസണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....