ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇൻക്വിലാബ് സിന്ദാബാദ് : അനുസ്മരിച്ച റഹീമിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാത്മ ഗാന്ധിയെ അനുസ്മരിച്ച എ എ റഹീമിനെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പഴയ മുദ്രാവാക്യം കാണിച്ച്‌ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയ. ഗാന്ധിയെന്ന് വിളിക്കില്ല, കോന്തിയെന്നും വിളിക്കില്ല, ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം പങ്കുവച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. ‘രക്തസാക്ഷിയ്ക്ക് മരണമില്ല ഗാന്ധി ഇനിയും മരിയ്ക്കാത്ത ഗാന്ധി’- എന്നായിരുന്നു എ എ റഹീമിന്റെ ഫേസ്ബുക് പോസ്റ്റ്‌. ഇതിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം ഉയരുന്നത്.

‘ഈയിടെയായി സഖാക്കള്‍ക്ക് അല്‍പ്പം രാജ്യസ്നേഹം കൂടുന്നുണ്ടോ എന്നൊരു സംശയം 75 വര്‍ഷം ആയപ്പോള്‍ സ്വാതന്ത്ര്യദിനമൊക്കെ ആചരിച്ചു തുടങ്ങിയല്ലേ എന്താണ് ഇപ്പോള്‍ ഗാന്ധിജിയോട് ഒരു വല്ലാത്ത സ്നേഹം’, സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. ‘മോദിയോടുള്ള പേടിയില്‍ പണ്ട് എതിര്‍ത്തിരുന്ന ഗാന്ധിയെ കമ്മി അന്തങ്ങള്‍ ഇപ്പോള്‍ തോളിലേറ്റി നടക്കുന്നു. ഇന്ന് ഇന്ത്യയില്‍ ഏത് രാക്ഷസനും തീവ്രവാദത്തിന്റെയും പരിശുദ്ധിയുടെയും മുഖം മൂടി അണിയാന്‍ ദുരുപയോഗം ചെയ്യുന്ന ഒരു പേരാണ് ഗാന്ധി. എല്ലാ വര്‍ഷവും ജനുവരി 31 ന് ആ ദുരുപയോഗം അതിന്റെ പാരമ്യത്തിലെത്താറുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം’, സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...