Friday, March 29, 2024 2:28 pm

മുതിര്‍ന്നവരിലും വിഷാദത്തിന് കാരണം സമൂഹ മാധ്യമങ്ങള്‍ ; ഉപയോഗിക്കുന്നവർ അറിയേണ്ടത്

For full experience, Download our mobile application:
Get it on Google Play

കൗമാരക്കാരില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഉത്കണ്ഠയും വിഷാദരോഗവുമൊക്കെ ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമാണ്. ഫെയ്സ്ബുക്കിലോ ഇന്‍സ്റ്റയിലോ ലൈക്ക് കുറഞ്ഞു പോയതിന്റെ പേരിലും വാട്‌സ് അപ്പില്‍ ബ്ലൂ ടിക്ക് കണ്ടിട്ടും മറുപടി വരാത്തതിന്റെ പേരിലുമൊക്കെ ടെന്‍ഷനടിക്കുന്ന നിരവധി യുവാക്കളെ നമുക്ക് ചുറ്റും കാണാം. എന്നാല്‍ കൗമാരക്കാരിലും ചെറുപ്പക്കാരിലും മാത്രമല്ല സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മുതിര്‍ന്നവരിലും വിഷാദവും നിരാശയുമൊക്കെ കാണപ്പെടാറുണ്ടെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Lok Sabha Elections 2024 - Kerala

ടിക്ടോക്, ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക്, സ്‌നാപ്ചാറ്റ് പോലുള്ള സമൂഹ മാധ്യമങ്ങള്‍ മധ്യവയസ്‌കരില്‍ വിഷാദത്തിന് കാരണമാകുന്നുണ്ടെന്നാണ് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം ചൂണ്ടിക്കാണിക്കുന്നത്. ശരാശരി 56 വയസ്സ് പ്രായമായ 5395 പേരിലാണ് 2020 മെയ്ക്കും 2021 മെയ്ക്കും ഇടയില്‍ സര്‍വേ പഠനം നടത്തിയത്. കോവിഡ് മഹാമാരിയെ മധ്യവയസ്‌കര്‍ എങ്ങനെയാണ് നേരിടുന്നതെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് പഠനം നടത്തിയത്. തുടര്‍ന്നാണ് സമൂഹ മാധ്യമ ഉപയോഗം മാനസികാരോഗ്യത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നു ഗവേഷകര്‍ നിരീക്ഷിച്ചത്.

സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാത്ത മുതിര്‍ന്നവരെ അപേക്ഷിച്ച് ഫെയ്സ്ബുക്ക്, ടിക്ടോക്, സ്‌നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുന്ന മധ്യവയസ്‌കര്‍ തങ്ങള്‍ വിഷാദത്തിന് സമാനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സര്‍വേയില്‍ രേഖപ്പെടുത്തിയെന്ന് ഇതിന് നേതൃത്വം നല്‍കിയ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ ആന്‍ഡ് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം പ്രഫസര്‍ റോയ് പെര്‍ലിസ് പറയുന്നു.

എന്നാല്‍ സമൂഹ മാധ്യമങ്ങളാണ് ഇവരെ വിഷാദത്തിലേക്ക് നയിച്ചതെന്ന് പഠനം തെളിവുകള്‍ നിരത്തുന്നില്ല. നിലവില്‍ അത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വിഷമസ്ഥിതിയിലുള്ള മനുഷ്യര്‍ സമൂഹ മാധ്യമങ്ങളിലേക്ക് കടന്നു വരുന്നതാകാമെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ചെലവിടുന്ന സമയത്തെ കുറിച്ച് മുതിര്‍ന്നവരും ജാഗ്രതയോടെ ഇരിക്കണമെന്ന് സര്‍വേയുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോവിഡ് മഹാമാരിക്ക് ശേഷം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന വിഷാദവും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ചിട്ടുണ്ടെന്ന് പല പഠനങ്ങളും അടിവരയിടുന്നു. മഹാമാരിക്ക് മുന്‍പ് അമേരിക്കയിലെ മുതിര്‍ന്നവരില്‍ 8.5 ശതമാനമായിരുന്നു വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇതിന് ശേഷം ഇത് 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്

0
ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം...

അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസുകൾ : ട്രയല്‍ റണ്‍ നടത്തി ഗതാഗത...

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിന് ട്രയല്‍ റണ്‍ നടത്തിയത് ഗതാഗത...

അടൂർ വാഹനാപകടം ; ‘ഡോറിന് പുറത്തേക്ക് കാലുകള്‍, കാര്‍ നിയന്ത്രണം വിട്ട് പോകുന്നത് കണ്ടു’...

0
പത്തനംതിട്ട: രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്....

സിദ്ധാര്‍ത്ഥന്റെ മരണം : അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് വിസി ഡോ. കെ എസ് അനില്‍

0
ന്യൂഡല്‍ഹി: സിദ്ധാര്‍ഥന്റെ മരണത്തില്‍ ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കുമെന്ന് പൂക്കോട്...