ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യപ്രവര്‍ത്തകയുമായ ഡോ. ശീതള്‍ ആംതെ കരജ്ഗിയെ മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ:  സാമൂഹികപ്രവര്‍ത്തകന്‍ ബാബാ ആംതേയുടെ കൊച്ചുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ. ശീതള്‍ ആംതെ കരജ്ഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രപുര്‍ ജില്ലയിലെ സ്വവസതിയില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാബാ ആംതേയുടെ മകന്‍ വികാസ് ആംതെയുടെ മകളാണ് ഡോ. ശീതള്‍.

പൊതുജനാരോഗ്യ വിദഗ്ധ, ഭിന്നശേഷി വിദഗ്ധ, സാമൂഹിക സംരഭക എന്നീ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുളള വ്യക്തിയാണ് ശീതള്‍. കുഷ്ഠരോഗം മൂലം കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സ്ഥാപിക്കപ്പെട്ട മഹാരോഗി സേവാസമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ബോര്‍ഡ് അംഗവുമാണ്. കഴിഞ്ഞ ആഴ്ച മഹാരോഗി സേവാ സമിതിയിലെ ക്രമക്കേടുകളെക്കുറിച്ച്‌ ആരോപണമുന്നയിച്ചുകൊണ്ട് ശീതള്‍ ഫെയ്സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ടുമണിക്കൂറുകള്‍ക്കം അത് പിന്‍വലിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...