രാജസ്ഥാനില്‍ ശീതളപാനീയം കുടിച്ച ഏഴു കുട്ടികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : ശീതളപാനീയം കുടിച്ച ഏഴു കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന് ശീതളപാനീയത്തിന്റെ വില്പന താത്കാലികമായി നിര്‍ത്തിവെച്ചു. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ പ്രാദേശികമായി നി‌ര്‍മ്മിച്ച ശീതളപാനീയം കുടിച്ചാണ് കുട്ടികള്‍ മരണമടഞ്ഞത്. ബുധനാഴ്ച രാത്രി വിറ്റ പാനീയം കുടിച്ചതിന് പിറ്റേന്ന് കുട്ടികളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഇതേ ശീതളപാനീയം വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്നും ഇതിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പരിശോധന ഫലം വരുന്നത് വരെ ഇവയുടെ വില്പന നടത്തരുതെന്ന് അധികൃതര്‍ കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കുട്ടികളുടെ മരണത്തിന് കാരണം ശീതളപാനീയം അല്ലെന്ന വാദവുമായ് രാജസ്ഥാന്‍ ആരോഗ്യമന്ത്രി പ്രസാദി ലാല്‍ മീണ രംഗത്തെത്തി. താന്‍ കളക്ടറുമായി സംസാരിച്ചെന്നും മരണമടഞ്ഞ കുട്ടികളില്‍ വൈറസ് ബാധ കണ്ടെത്തിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കുട്ടികളില്‍ വൈറസ് ബാധ ഉടലെടുക്കാനുണ്ടായ കാരണത്തെകുറിച്ച്‌ ഒരു സര്‍വേ നടത്തുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...

മുട്ടിൽ മരംമുറിക്കേസ് : അഗസ്റ്റിന്‍ സഹോദരങ്ങൾ ഇന്ന് കോടതിയിൽ ഹാജരാകും

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളും റിപ്പോര്‍ട്ടര്‍ ടിവി...