സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡല തല ഉദ്ഘാടനം നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വീടുകളില്‍ സൗരോര്‍ജത്തിലൂടെ കൂടുതല്‍ വൈദ്യുതി ഉപയോഗം എന്നത് ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ ഊര്‍ജ കേരള മിഷന്‍ മുഖേന നടപ്പാക്കുന്ന സൗര സബ്‌സിഡി പദ്ധതിയുടെ ആറന്മുള നിയോജക മണ്ഡലതല ഉദ്ഘാടനം നാളെ രാവിലെ 8.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇലന്തൂര്‍ പഞ്ചായത്തിലെ പൂക്കോട് പുതുപറമ്പില്‍ എന്‍. ശിവരാജിന്റെ വീട്ടിലാണ് ആദ്യ ഘട്ടത്തില്‍ സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി  നിര്‍വഹിക്കുന്നത്.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡിയോടു കൂടി വീടിന് മുകളില്‍ സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കുകയും ഇതില്‍ നിന്ന് സൗരോര്‍ജത്തിലൂടെ വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യുന്നതാണ്  പദ്ധതി.
മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ 4.8 കിലോവാട്ട് കൊണ്ടാസ് ഓട്ടോമേഷന്‍ സോളാര്‍ നിലയം കമ്മീഷന്‍ ചെയ്തു കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്.  ഈ സോളാര്‍ നിലയത്തില്‍ നിന്ന് ഉപയോക്താവിന് പ്രതിമാസം 575 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗത്തിന് ശേഷം  വരുന്ന അധിക വൈദ്യുതി യൂണിറ്റിന് നിശ്ചിത വിലയ്ക്ക് കെഎസ്ഇബിക്ക് നല്‍കാം. 2,47,064 രൂപ മുതല്‍ മുടക്കില്‍   സ്ഥാപിച്ച നിലയത്തിന് സബ്‌സിഡി തുകയായ 57,400 കുറച്ച് 1,89,664 രൂപയാണ് ഉപയോക്താവിന് അടയ്‌ക്കേണ്ടി വന്നത്.

പദ്ധതി  സ്ഥാപിക്കാനാവശ്യമായ ആകെ തുകയില്‍ മൂന്നു കിലോവാട്ട് വരെ 40 ശതമാനം സബ്‌സിഡിയും മൂന്നു മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനം സബ്‌സിഡിയും ലഭിക്കും. 2022  മാര്‍ച്ച് 31  നോടു കൂടി 35,000 ഉപയോക്താക്കളിലായി 100 മെഗാവാട്ട് കപ്പാസിറ്റിയാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച മൂന്നു നിലയങ്ങള്‍ ഉള്‍പ്പടെ 27 നിലയങ്ങള്‍ ഇതിനകം പത്തനംതിട്ട സര്‍ക്കിള്‍ കീഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗ്യാരന്റിയാണ് കമ്പനി നല്‍കുന്നത്. ഉപയോക്താവിന് മുടക്കു  മുതല്‍ ഏകദേശം അഞ്ച്-ആറു വര്‍ഷം കൊണ്ട് തിരികെ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...