പോലീസിനെ മര്‍ദ്ദിച്ച കേസിൽ ഇരട്ട സഹോദരങ്ങളായ സൈനികര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കുകയും പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മര്‍ദ്ദിച്ച കേസിലുമായി ഇരട്ട സഹോദരങ്ങളായ സൈനികര്‍ പിടിയില്‍. ചിങ്ങോലി രാഗംവീട്ടില്‍ ഇരട്ട സഹോദരങ്ങളായ അനന്തന്‍, ജയന്തന്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഹരിപ്പാട് പോലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി 10.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലെ ബാറില്‍ വച്ചു ഇരട്ട സഹോദരങ്ങളും ഹരിപ്പാട് ചിങ്ങോലി സ്വദേശികളുമായ അനന്തനും ജയന്തനും ബാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായി.

പിന്നീട് ഇവിടെ നിന്ന് അമിതവേഗത്തില്‍ പുറത്തേക്ക് പോയ ഇവരുടെ കാര്‍ ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങരക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി. മദ്യലഹരിയിലാണെന്ന് മനസിലാക്കിയതോടെ വൈദ്യ പരിശോധനയ്ക്കായി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ആശുപത്രിയുടെ വാതിലുകള്‍ തകര്‍ക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....