സോനം വാങ്‌ചുക്കിന്റെ നിരാഹാരം: ഉപാധികൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് ഗീതാഞ്ജലി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉപാധികള്‍ അംഗീകരിച്ചാല്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിക്കാമെന്നറിയിച്ചതായി ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ. രാഷ്ട്രീയ നേതാക്കള്‍ സോനത്തെ സന്ദര്‍ശിക്കണമെന്നും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് മുന്നോട്ട് വെക്കുന്ന ഉപാധികള്‍. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സോനം നാളെ അനിശ്ചിതകാല നിരാഹാര സമരം നിര്‍ത്തുമെന്നാണ് ഗീതാഞ്ജലി വ്യക്തമാക്കിയത്. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.പ്രതിഷേധം സമാധാനപരമായി കൊണ്ടു പോകണമെന്ന് സോനം പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

‘രാഷ്ട്രീയ നേതാക്കൾ ആശുപത്രിയിൽ എത്തി സോനത്തെ കാണുകയും വര്‍ഷകാല സമ്മേളനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്താൽ, അദ്ദേഹം നാളെ നിരാഹാര സമരം അവസാനിപ്പിക്കും. നാളത്തെ മാർച്ച് സമാധാനപരമായി നടത്തണമെന്നും പ്രതിഷേധം ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സോനം നമ്മളോട് അഭ്യർത്ഥിച്ചു’ അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...