സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്ത് ട്രെയിന് തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയിവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ട്രെയിൻ തടഞ്ഞത്. നിലമ്പൂർ – ഷൊർണൂർ ട്രെയിനാണ് തടഞ്ഞത്. സമരത്തെ തുടർന്ന് 15 മിനിട്ട് ട്രെയിൻ അങ്ങാടിപ്പുറത്ത് നിറുത്തിയിട്ടു. രാജ്യവ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ട്രെയിനിൽ മുകളിൽ കയറി നിന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

സോണിയ ഗാന്ധി ഇന്ന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ  ഹാജരായി. ജൂലൈ 21ന് കോൺഗ്രസ് അധ്യക്ഷയെ ഇഡി ആദ്യ ഘട്ടമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ സുഖമില്ലെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ  അന്ന് സാധിച്ചിരുന്നില്ല. ഇതിന്റെ ഭാഗമായാണ് ജൂലൈ 26 ന് ഹാജരാകാൻ ഇഡി നിർദേശം നല്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...