ദക്ഷിണ റെയിൽവെ ശബരിമല തീർത്ഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പിൽഗ്രിം സെന്ററിന്റെ സമർപ്പണം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ദക്ഷിണ റെയിൽവെ ശബരിമല തീർത്ഥാടകർക്കായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ച പിൽഗ്രിം സെന്ററിന്‍റെ  സമർപ്പണം ഇന്ന് വൈകിട്ട് മൂന്നിന് കേന്ദ്രമന്ത്രി വി മുരളീധരൻ നിർവഹിക്കും. തോമസ് ചാഴികാടൻ എം പി, ജോസ് കെ. മാണി എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ്, തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ജെറിൻ ആനന്ദ് തുടങ്ങിയവർ പങ്കെടുക്കും.

ശബരിമല തീർത്ഥാടനകാലത്ത് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്ന സ്‌റ്റേഷനാണ് കോട്ടയം. പക്ഷേ  പലപ്പോഴും വിശ്രമിക്കാൻ പോലും സ്ഥലമില്ലായിരുന്നു. മൂന്ന് നിലകളിലായി റെയിൽവേ സ്റ്റേഷൻ വളപ്പിൽ പഴയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നാണ് സെന്റർ സ്ഥിതി ചെയ്യുന്നത്. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. ഒരേ സമയം 250 തീർത്ഥാടകർക്ക് വിശ്രമിക്കാം. 40 ടോയ്‌ലെറ്റുകളും കുളിക്കുന്നതിന് പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആദ്യ നിലയിലും മൂന്നാം നിലയിലുമാണ് ടോയ്‌ലെറ്റ് സൗകര്യം. തീർത്ഥാടകർക്കായി കെ എസ് ആർ ടി സി ബസുകൾ സ്‌റ്റേഷന്‍റെ  മുൻവശത്തെ കവാടം വഴി അകത്തേയ്ക്കും പുറത്തേയ്ക്കും ക്രമീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ ആർ പി എഫുകാരെ നിയോഗിക്കും. ശബരിമല തീർത്ഥാടകർക്കുള്ള പ്രത്യേക ട്രെയിൻ സർവീസുകളും കോട്ടയം കേന്ദ്രീകരിച്ച് നടത്തും.

നിലവിൽ കോട്ടയത്തും ചെങ്ങന്നൂരും ട്രെയിനുകൾ നിര്‍ത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള പ്രത്യേക ട്രെയിനുകൾ കൊല്ലത്തായിരുന്നു സർവീസ് അവസാനിപ്പിച്ചിരുന്നത്. ഇരട്ടപ്പാത നിർമ്മാണം പൂർത്തിയായതോടെ ഇത് കോട്ടയത്ത് അവസാനിപ്പിക്കുമെന്നാണ് സൂചന. സ്‌പെഷ്യൽ ട്രെയിനുകളിലെത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും കോട്ടയത്ത് ഇറങ്ങുന്നവരാണ്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....