കാട്ടനകൂട്ടo എ​സ്റ്റേ​റ്റി​ൽ തമ്പടിച്ചു ; പുറത്തിറങ്ങാനാവാതെ തൊഴിലാളികുടുംബങ്ങള്‍

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം : കാട്ടനകൂട്ടo എ​സ്റ്റേ​റ്റി​ൽ തമ്പടിച്ചു. പുത്തിങ്ങാനാവാതെ തൊഴിലാളികുടുംബങ്ങള്‍. ടി ആ​ർ ആ​ൻ​ഡ് ടി ​എ​സ്റ്റേ​റ്റി​ൽ വ​ന്യ​മൃ​ഗശ​ല്യം വ​ർ​ധിക്കുമ്പോൾ ജനം പുറത്തിറങ്ങാനാകാതെ ഭീതിയിലാണ്. ഇന്നലെ പുലർച്ചെ എസ്റ്റേറ്റിലെ ഇ ഡി കെ ഡിവിഷനിലാണ് 14 ഓളം ആനകൾ കൂട്ടമായി എത്തിയത്. ആനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ചുവിടാൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും വിഫലമായി. പടക്കം പൊട്ടിച്ചും ബഹളംവെച്ചും നാട്ടുകാർ കൂടിയെങ്കിലും കാട്ടാന പിന്മാറാതെ നിലയുറപ്പിച്ചിരിക്കുകയാണ്.

ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം നടത്തുകയാണ്. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ല​യ​ത്തി​ന് 10 മീറ്റർ അകലെയാണ് ആനക്കൂട്ടം. ഇതോടെ തൊഴിലാളികൾ വീട് വിട്ട് റോഡിലാണ് കൂട്ടമായി കഴിയുന്നത്. ഇ​തി​നി​ടെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന ഉ​പ​ദേ​ശ​വു​മാ​യി വൈ​ൽ​ഡ് ലൈ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സംഘടിപ്പിക്കുകയാണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് മ​ത​മ്പ ഭാ​ഗ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചി​രു​ന്നു. ആ​ന​ക​ളെ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ സമരവുമായി ഇറങ്ങിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയ മഹാസഭയുടെ പ്രക്ഷോഭവും തുടരുകയാണ്.

കാട്ടാനക്കൂട്ടം വനാതിർത്തി മേഖലയിൽ വിഹരിക്കാൻ തുടങ്ങിയിട്ട് നാലുവർഷമായി. 2019 ഡിസംബറിൽ ശബരിമല വനത്തിന്‍റെ ഭാഗമായ കൊമ്പുകുത്തിയിലും പിന്നീട് പനക്കച്ചിറ വനം ഭാഗം, കടമാൻകുളം, മതമ്പ എന്നിവിടങ്ങളിലൂടെയായിരുന്നു സഞ്ചാരം. എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ ത​ന്നെ ടാ​പ്പിം​ഗി​ന് ഇ​റ​ങ്ങും. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...