പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയായ മോനുരാജ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങന്താനം ശാന്തിനഗര്‍ കോളനി ഭാഗത്ത് മുള്ളനിളയ്ക്കല്‍ വീട്ടില്‍ മോനുരാജ് പ്രേം (29), വാകത്താനം ആശാരിപ്പറമ്പില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (27), വാകത്താനം ചിറമാട്ടേല്‍ വീട്ടില്‍ ആനന്ദ് എ (20), വാകത്താനം കോട്ടപ്പുറം വീട്ടില്‍ ജോജോ ജോസഫ് (20), വാകത്താനം പള്ളിക്കുന്ന് വീട്ടില്‍ റോഷന്‍ മോന്‍ സാബു (20), എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ ഇന്നലെ രാത്രി 12 മണിയോടെ സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാള്‍ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്നയാളെയാണ് ആക്രമിച്ചത്. പെരുന്നാളിനിടയില്‍ പ്രതികളും ഇയാളും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ പെരുന്നാള്‍ കണ്ടു മടങ്ങിയ സിജോ ജോസഫിനെ സംഘം ചേര്‍ന്ന് വടിവാള്‍ കൊണ്ട് ആക്രമിച്ചത്. ഇത് തടയാന്‍ ചെന്ന യുവാവിന്‍റെ സുഹൃത്തുക്കളെയും പ്രതികള്‍ ആക്രമിച്ചു.

തുടര്‍ന്ന് പ്രതികളെല്ലാവരും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. യുവാവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ എല്ലാവരെയും പിടികൂടുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ മോനു രാജിന് കോട്ടയം ജില്ലയിലെ വാകത്താനം, കോട്ടയം ഈസ്റ്റ്, അയര്‍ക്കുന്നം, ഗാന്ധിനഗര്‍, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നിവിടങ്ങളിലായി വധശ്രമം, അടിപിടി, മോഷണം,കഞ്ചാവ് തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

വാകത്താനം സ്റ്റേഷന്‍ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ സുനില്‍ കെ.എസ്, സി.പി.ഓ മാരായ ലാല്‍ ചന്ദ്രന്‍,ബിജു എബ്രഹാം, ശ്രീജിത്ത്, ലൈജു, നിയാസ്, സെബാസ്റ്റ്യന്‍ എന്‍.ജെ, സെബാസ്റ്റ്യന്‍ പി.പി എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...