ഉദയ്പൂര്‍ റെയില്‍വേ ട്രാക്കിലുണ്ടായ പൊട്ടിത്തെറി ഭീകരാക്രമണമാണെന്ന് രാജസ്ഥാന്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഉദയ്പൂര്‍ : ഉദയ്പൂര്‍ റെയില്‍വേ ട്രാക്കിലുണ്ടായ പൊട്ടിത്തെറി ഭീകരാക്രമണമാണെന്ന് രാജസ്ഥാന്‍ പോലീസ് പറഞ്ഞു. പോലീസ് എഫ്ഐആറില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തുന്ന വകുപ്പുകള്‍ ഉണ്ട്. ഒഡ സ്ഫോടനം ഭീകര പ്രവര്‍ത്തനമാണെന്നും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കുന്നു.

എഫ്ഐആര്‍-ന്റെ കോപ്പി പ്രകാരം, ശനിയാഴ്ച വൈകുന്നേരം 7 മുതല്‍ 7:15 വരെ ഒഡ ഗ്രാമത്തിലെ നാട്ടുകാര്‍ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പോലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിലെത്തിയ നാട്ടുകാര്‍ കണ്ടത് പൊട്ടിത്തെറിച്ച റെയില്‍വേ ട്രാക്കുകളും സ്ഫോടക വസ്തുക്കളും ഉരുക്ക് മാലിന്യങ്ങളുമാണ്. ഈ ട്രാക്കിലൂടെയാണ് അഹമ്മദാബാദ്-ഉദയ്പൂര്‍ അസര്‍വ ട്രെയിന്‍ ദിവസേന കടന്നുപോകുന്നത്.

അഹമ്മദാബാദില്‍ നിന്ന് അടുത്തിടെ ഉദ്ഘാടനം ചെയ്ത അസര്‍വ-ഉദയ്പൂര്‍ എക് സ്പ്രസ് ട്രെയിന്‍ കടന്നുപോകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് ഉദയ്പൂരിലെ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം ഉണ്ടായത്. ഉദയ്പൂരിലെ ജാവര്‍ മൈന്‍സ് പോലീസ് സ്റ്റേഷന്‍റെ പരിധിയില്‍ വരുന്ന കെവ്ഡ കി നാലിന് സമീപമുള്ള ഒഡ പാലത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സ്‌ഫോടനത്തില്‍ ട്രാക്കില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് ട്രെയിന്‍ ദുംഗര്‍പൂരില്‍ പിടിച്ചിട്ടു.

സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ദേശീയ അന്വേഷണ ഏജന്‍സി, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവയുടെ സംഘങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...