അയിരൂർ പുതിയകാവ് ദേവീക്ഷേത്ര കുളിക്കടവ് ഉപയോഗശൂന്യമായ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : അയിരൂർ പുതിയകാവ് ദേവീക്ഷേത്ര കുളിക്കടവ് ഉപയോഗശൂന്യമായ നിലയിലാണ്. ശബരിമല തീർഥാടകർക്കായി മുന്നൊരുക്കം നടത്തുമെന്ന ദേവസ്വം ബോർഡിന്‍റെ  വാക്കുകളിൽ അയിരൂർ പുതിയകാവ് ക്ഷേത്രമില്ലെന്നതാണ് ക്ഷേത്രത്തിന്‍റെ  കുളിക്കടവ് സൂചിപ്പിക്കുന്നത്. പമ്പാനദിയിൽ ക്ഷേത്രത്തിന് തെക്കുവശത്തായി പണിതിട്ടുള്ള കുളിക്കടവ് ശബരിമല തീർഥാടകരുൾെപ്പടെ ഭക്തജനങ്ങൾ ഉപയോഗിക്കുന്നതാണ്.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ പ്രധാന ഇടത്താവളമാണ് അയിരൂർ പുതിയകാവ്. പരമ്പരാഗതമായി കാൽനടയായി നടന്നുപോകുന്നതുൾെപ്പടെ ശബരിമല തീർഥാടകർ എത്തിച്ചേരുന്ന ഈ ക്ഷേത്രസങ്കേതം ശബരിമല ഇടത്താവളമായി ദേവസ്വം ബോർഡും അംഗീകരിച്ച് സൗകര്യമൊരുക്കിയിട്ടുള്ളതാണ്. പക്ഷെ തീർഥാടനകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കുമ്പോഴും കുളിക്കടവ് വൃത്തിയാക്കാൻ ഇതുവരെ നടപടിയായിട്ടില്ല.

തീർഥാടന അവലോകന യോഗത്തിൽ കുളിക്കടവ് വൃത്തിയാക്കുന്ന ജോലി മേജർ ഇറിഗേഷൻ വകുപ്പ് പൂർത്തിയാക്കുമെന്നുറപ്പ് നൽകിയിരുന്നു. കുളിക്കടവ് വൃത്തിയാക്കുകയും പടവുകളിൽ വെളിച്ചം കിട്ടാൻ വഴിവിളക്ക് സ്ഥാപിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെങ്കിലും ഒരു മുന്നൊരുക്കവും ഈ ക്ഷേത്ര പരിസരത്ത് തുടങ്ങിയിട്ടില്ല. തീർഥാടകർക്ക് ഉപയോഗിക്കാവുന്ന പള്ളിയോടക്കടവും വൃത്തിയാക്കേണ്ടതാവശ്യമാണ്. ചെളിയും കാടുകളും നിറഞ്ഞ ക്ഷേത്രക്കടവ് തീർഥാടനകാലം തുടങ്ങുംമുമ്പേ അടിയന്തരമായി വൃത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.

ക്ഷേത്രത്തിന്‍റെ  പടിഞ്ഞാറുഭാഗത്ത് നദിയിൽനിന്ന്‌ വാരിയ പുറ്റ് ഇട്ടിരിക്കുന്നതുമൂലം വാഹനങ്ങൾ പാർക്ക് ചെയ്യാനും സംവിധാനമില്ലാത്ത അവസ്ഥയാണ്. കുളിക്കടവും ക്ഷേത്രപരിസരവും വൃത്തിയാക്കാൻ അടിയന്തര നടപടി വേണമെന്ന് പഞ്ചായത്തംഗവും ക്ഷേത്ര ഉപദേശക സമതി വൈസ് പ്രസിഡന്റുമായ എം.പി.സോമശേഖരൻ നായർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...