സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖയിലേക്ക് നിയമലംഘന മാര്‍ച്ച്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : ശാഖകള്‍ക്ക് മുന്നിലെ കര്‍ഷക സമരത്തിനെതിരെ കോടതി ഉത്തരവ് വാങ്ങിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ നടപടിക്കെതിരെ ഇടതുപക്ഷ കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പള്ളി ശാഖയിലേക്ക് നിയമലംഘന മാര്‍ച്ച്‌ നടത്തി. ബാങ്കിന്റെ ജപ്തി ഭീഷണി മൂലം ഇരുളത്ത് ആത്മഹത്യ ചെയ്ത എം.വി ടോമിയുടെ കടബാധ്യതകള്‍ എഴുതി തള്ളാമെന്ന് ബാങ്ക് അധികൃതര്‍ സമരസമിതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിനാണ് ബാങ്ക് ശാഖക്ക് മുന്നില്‍ ഇടതുപക്ഷ കര്‍ഷക സമരസമിതി ഉപരോധ സമരങ്ങള്‍ നടത്തിയത്.

കനത്ത മഴയുണ്ടായിട്ടും നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച്‌ പുല്‍പ്പള്ളി ടൗണ്‍ ചുറ്റി സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖക്ക് മുന്നില്‍ എത്തിയപ്പോള്‍ വന്‍ പോലീസ് സംഘം പ്രവര്‍ത്തകരെ തടഞ്ഞു. ബാങ്കിന്റെ 100 മീറ്റര്‍ പരിധിയില്‍ സമരം നടത്തുന്നത് തടഞ്ഞുള്ള വിധി ഹൈകോടതിയില്‍നിന്ന് ബാങ്ക് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ബാങ്ക് ശാഖക്ക് മുന്നില്‍ നടത്തിയ യോഗം എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

എസ്.ജി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി.ഗഗാറിന്‍, കര്‍ഷക സംഘം ജില്ല സെക്രട്ടറി പി.കെ സുരേഷ്, സി.ജി പ്രത്യുഷ്, എം.ഒ സുരേഷ് ബാബു, എന്‍.ഒ ദേവസ്യ, കെ.മുഹമ്മദ് കുട്ടി, കെ.പി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ എ.വി ജയന്‍ സ്വാഗതം പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ നീതി കാട്ടണമെന്നും ഇരുളത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകന്‍ ടോമിയുടെ കടബാധ്യതകള്‍ എഴുതി തള്ളണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ആവശ്യപ്പെട്ടു. ബാങ്ക് അധികൃതര്‍ വാഗ്ദാനത്തില്‍നിന്നും പിന്‍വാങ്ങുകയാണെങ്കില്‍ സമരം ബാങ്കിന്റെ തൃശൂര്‍ ഹെഡ് ഓഫിസിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...