തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ പ്രാഥമിക അന്വേഷണം നടത്തി. യുവജന കമ്മീഷന്‍ അംഗം അഡ്വ.ടീ മഹേഷ്, സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ അഡ്വ.എം രണ്‍ദീഷ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അഖില്‍ എന്നിവര്‍ ചെമ്പകശ്ശേരിയിലെ ഐശ്വര്യയുടെ ഭര്‍തൃഗൃഹത്തില്‍ എത്തി ഭര്‍ത്താവ് രഞ്ജിത്തിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. തത്തമംഗലം സ്വദേശി ഐശ്വര്യയാണ് ജൂലൈ 4 ന് മരണപ്പെട്ടത്. ഐശ്വര്യ ജന്മം നല്‍കിയ നവജാത ശിശു ജൂലൈ 02 ന് മരണപ്പെട്ടിരുന്നു. ആറു ദിവസം മുമ്പാണ് പ്രസവ വേദനയെ തുടര്‍ന്ന് 23 വയസുകാരി ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

9 മാസവും പരിശോധിച്ച ഡോക്ടറുടെ സേവനം അടിയന്തിര സാഹചര്യത്തില്‍ ലഭ്യമായില്ലെന്നും ഡ്യൂട്ടി ഡോക്ടര്‍മാരുടെ സേവനവും കാര്യക്ഷമമായി ലഭിച്ചില്ലെന്നും യുട്രസ് നീക്കം ചെയ്യുന്നതും ബ്ലീഡിംഗ് രൂക്ഷമായതുള്‍പ്പടെ ഉള്ള വിവരങ്ങള്‍ ബന്ധുക്കളെ യഥാസമയം അറിയിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച വന്നുവെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ തങ്കം ആശുപത്രിയില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ യുവജന കമ്മിഷന്‍ ഉറപ്പാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...